Drinking Cold Water : തണുത്ത വെളളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, തണുത്ത വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2025, 04:21 PM IST
  • തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡിമിടിപ്പും ഹൃദയമിടിപ്പും കുറയ്ക്കും.
  • വേനല്‍ക്കാലത്ത് എല്ലാ ദിവസവും തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ വീക്കം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
  • നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് മണ്‍പാത്രങ്ങളില്‍ സൂക്ഷിച്ച വെളളം കുടിക്കുന്നത് പ്രധാനമാണ്.
Drinking Cold Water : തണുത്ത വെളളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വേനല്‍ക്കാലത്ത് പലര്‍ക്കും റഫ്രിജറേറ്ററില്‍ വാട്ടര്‍ ബോട്ടിലുകള്‍ സൂക്ഷിക്കുന്ന ശീലമുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍,ഇത്തരത്തില്‍ തണുപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡിമിടിപ്പും ഹൃദയമിടിപ്പും കുറയ്ക്കും. ഹൃദ്രോഗം ഉള്ളവരാണ് നിങ്ങളെങ്കില്‍ തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ഇത് വര്‍ധിക്കാം.

തണുത്ത വെളളം കുടിക്കുന്നതിന്റെ ദോഷങ്ങള്‍:

തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കെല്ലാം കാരണമാകുന്നു. തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനനാളത്തെ ബാധിച്ചേക്കാം. ഇതിന്റെ ഫലമായി വയറുവേദനയും ഉണ്ടാകാം. 

വേനല്‍ക്കാലത്ത് എല്ലാ ദിവസവും തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ വീക്കം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ചതിനുശേഷം, ഐസ് ക്യൂബുകള്‍ ചേര്‍ത്ത് തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ പല രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയാന്‍ കാരണമാകും.

തണുത്ത വെള്ളം കൂടുതല്‍ തവണ കുടിക്കുമ്പോള്‍ പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിച്ചേക്കാം. ഇതിന്റെ ഫലമായി വെള്ളം കുടിക്കുന്നതും ചവയ്ക്കുന്നതും ബുദ്ധിമുട്ടായി മാറിയേക്കാം.

പണ്ടുകാലത്ത് വീടുകളില്‍ കുടിവെള്ളം ശേഖരിച്ചിരുന്നത് മണ്‍കുടങ്ങളില്‍ ആയിരുന്നു. റഫ്രിജറേറ്ററിന്റെ വരവോടെ ആ പതിവും നിന്നു. മണ്‍പാത്രങ്ങളില്‍ ജലം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ട്:

ചൂട് കാലാവസ്ഥയില്‍, റഫ്രിജറേറ്ററില്‍ സൂക്ഷിച്ച വെള്ളത്തേക്കാള്‍ നല്ലതാണ് മണ്‍പാത്രങ്ങളിലെ വെള്ളം.  റഫ്രിജറേറ്ററില്‍ നിന്ന് കുടിക്കുന്ന വളരെ തണുത്ത വെള്ളത്തേക്കാള്‍ ഇത് ശരീരത്തിന് നല്ലതാണ്, മാത്രമല്ല ദഹനവ്യവസ്ഥയെ മൃദുവാക്കുകയും ചെയ്യും.

മണ്‍പാത്രങ്ങളിലെ വെളളം കുടിക്കുന്നത്, നിര്‍ജ്ജലീകരണവും മറ്റ് വേനല്‍ക്കാല സംബന്ധമായ അസുഖങ്ങളും തടയുകയും ചെയ്യുന്നു. 

നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് മണ്‍പാത്രങ്ങളില്‍ സൂക്ഷിച്ച വെളളം കുടിക്കുന്നത് പ്രധാനമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News