)
സമൂഹ മാധ്യമങ്ങളുടെ ലോകത്താണ് ജെൻ-സി കൾ ജീവിക്കുന്നത് . ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, സ്നാപ്ചാറ്റ്, യൂട്യൂബ് എന്നിവയിൽ ഇവർ മണിക്കൂറുകൾ ചെലവഴിക്കുന്നു. ഈ മാധ്യമങ്ങൾ ബന്ധം നിലനിർത്താനും, അനുഭവങ്ങൾ കൈമാറാനും, സംസാരിക്കാനും അവരെ അനുവദിക്കുന്നുണ്ടെങ്കിലും, സമൂഹ മാധ്യമങ്ങളിലെ സമ്മർദ്ദങ്ങൾ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മാനസിക ആരോഗ്യവും സമൂഹ മാധ്യമവും
സോഷ്യൽ മീഡിയയുടെ ഉപയോഗം, ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കും, പ്രത്യേകിച്ച് കൗമാരക്കാരിലും യുവാക്കളിലും.
സോഷ്യൽ മീഡിയയുടെ ആസക്തി ഉളവാക്കുന്ന സ്വഭാവം ഡോപാമൈൻ പുറത്തുവിടുന്നതിലൂടെ തലച്ചോറിൻ്റെ റിവാർഡ് സെൻ്ററിനെ സജീവമാക്കുന്നു . ഇത് സന്തോഷം നൽകുന്ന ഒരു "ഫീൽ-ഗുഡ് കെമിക്കൽ" ആണ്. എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും അത് "ലൈക്ക്" ചെയ്യും, ഇത് ശരീരത്തിൽ ഡോപാമൈൻ വർദ്ധിപ്പിക്കും. പക്ഷെ, പോസ്റ്റിനു അംഗീകാരം ലഭിക്കാത്തപ്പോൾ അല്ലെങ്കിൽ നെഗറ്റീവ് കമൻ്റ് ലഭിക്കുമ്പോൾ, അത് നമ്മുടെ ആത്മബോധത്തെ ബാധിക്കും.
സോഷ്യൽ മീഡിയയുടെ ഉപയോഗം പലർക്കും ഫോമോ (ഫിയർ ഓഫ് സിങ് ഔട്ട് /നഷ്ടപ്പെടുമോ എന്ന ഭയം)യുടെ വികാരങ്ങൾ വർദ്ധിപ്പിക്കുന്നു . മറ്റുള്ളവർ നിങ്ങളെക്കാൾ കൂടുതൽ മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കും.
ഇന്ന് സമൂഹമാധ്യമങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്നത് ജെൻ സി യാണ്. അതിനാൽ തന്നെ സ്വന്തം മാനസിക ആരോഗ്യം കണക്കിലെടുത്ത് സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുക.