Hair Care Tips :കളര്‍ ചെയ്ത മുടിയാണോ? എങ്കില്‍ നിറം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Tips For Black And Thicken Hair: ദിവസേനയുളള സ്‌റ്റൈലിംഗ്, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവയ്ക്കിടയിൽ മുടിയുടെ നിറം പ്രതീക്ഷിച്ചതിലും വേഗത്തിൽ മങ്ങാൻ സാധ്യതയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2025, 08:08 PM IST
  • ദിവസേനയുളള സ്‌റ്റൈലിംഗ്, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവയ്ക്കിടയിൽ മുടിയുടെ നിറം പ്രതീക്ഷിച്ചതിലും വേഗത്തിൽ മങ്ങാൻ സാധ്യതയുണ്ട്.
  • ഓരോരുത്തരുടെയും മുടിയുടെ പ്രകൃതത്തിന് അനുസരിച്ചുള്ള ഷാമ്പൂ തന്നെ തെരഞ്ഞെടുക്കണം.
  • മുടി എല്ലാ ദിവസവും കഴുകുന്നതും നല്ലതല്ല.
 Hair Care Tips :കളര്‍ ചെയ്ത മുടിയാണോ? എങ്കില്‍ നിറം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്‌റ്റൈലും വ്യക്തിത്വവും പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങളിലൊന്നാണ് ഹെയർ കളറിംഗ്. എന്നാൽ, തിളക്കത്തോടെയും പുതുമയോടെയും മുടിയെ സംരക്ഷിക്കുന്നത് ഒരു വെല്ലുവിളിയാണ്. ദിവസേനയുളള സ്‌റ്റൈലിംഗ്, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവയ്ക്കിടയിൽ മുടിയുടെ നിറം പ്രതീക്ഷിച്ചതിലും വേഗത്തിൽ മങ്ങാൻ സാധ്യതയുണ്ട്.

Add Zee News as a Preferred Source

എന്നാൽ മുടി ആരോഗ്യകരവും തിളക്കമുള്ളതും കൂടുതൽ കാലം ആയുസ്സുള്ളതുമായി നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുടിയുടെ നിറം മങ്ങാനുള്ള കാരണം പലരും കളർ ചെയ്തതിനു ശേഷം, വേഗം മുടി കഴുകുകയോ തെറ്റായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നതുകൊണ്ടാണെന്ന് കട്ട് ആൻഡ് സ്‌റ്റൈൽ ഹെയർ ട്രയിനർ ഡിയോൾ പറയുന്നു. മുടിയുടെ ആരോഗ്യം നിലനിർത്താൻ ചില നുറുങ്ങ് വിദ്യകൾ നോക്കാം...

ഓരോരുത്തരുടെയും മുടിയുടെ പ്രകൃതത്തിന് അനുസരിച്ചുള്ള ഷാമ്പൂ തന്നെ തെരഞ്ഞെടുക്കണം. ചൂടുവെള്ളത്തിൽ മുടി കഴുകുന്ന ശീലമുണ്ടെങ്കിൽ അത് പാടെ ഒഴിവാക്കണം. ഇളംചൂടുവെള്ളം കുഴപ്പമില്ല. ചൂടുവെള്ളമാകുമ്പോൾ മുടിയിൽ സ്വാഭാവികമായി ഉള്ള എണ്ണയുടെ അംശം മുഴുവനായി പോകും. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഷാമ്പൂ തേക്കുമ്പോൾ തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിച്ച് അഴുക്കിളക്കി കളയാനും ശ്രദ്ധിക്കണം.

മുടി എല്ലാ ദിവസവും കഴുകുന്നതും നല്ലതല്ല. ഈ ശീലം മുടിയിലെ പ്രകൃതിദത്തമായ ജലാംശം കളയുമെന്നതിനാൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മുടി നനയ്ക്കുന്നതാണ് നല്ലത്. മുടി സ്‌റ്റൈലിംഗ് ചെയ്യുന്നതിന് വേണ്ടി അധികം ചൂട് മുടിയിൽ ഏൽപ്പിക്കുന്നത് നല്ലതല്ല. സ്‌റ്റൈലിംഗ് ടൂൾസ് ഉപയോഗിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം മുടി കൊഴിച്ചിലുണ്ടാകും. ചൂട് വച്ച് സ്‌റ്റൈലിംഗ് ചെയ്യുമ്പോൾ എപ്പോഴും ഹീറ്റ് പ്രൊട്ടക്ഷനുള്ള സ്‌പ്രേ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

മുടി കൊഴിച്ചിൽ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും അകാല നരയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പതിവായി ധ്യാനവും യോഗയും പരിശീലിക്കുന്നത് ​ഗുണം ചെയ്യും. നമ്മുടെ മുടിയിഴകൾ നനഞ്ഞ അവസ്ഥയിൽ കൂടുതൽ ദുർബലവും പൊട്ടാൻ സാധ്യത കൂടുതലുമായിരിക്കും. അതിനാൽ, വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കുന്നത് പ്രധാനമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News