വീട്ടില്‍ ഓട്സ് ബാക്കിയാകാറുണ്ടോ? ഉണ്ടെങ്കില്‍ ജാന്‍വിയുടെ ഈ ബ്യൂട്ടി ടിപ് പരീക്ഷിക്കാം...

 Dostana 2, Roohi Afzana, Gunjan Saxena, Takht തുടങ്ങിയവയാണ് ഇനി ജാന്‍വിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Last Updated : Aug 22, 2020, 08:15 PM IST
  • തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് 23കാരിയായ ജാന്‍വി. ഒരഭിമുഖത്തിലാണ് താരം തന്റെ സ്കിന്‍ സീക്രട്ട് വെളിപ്പെടുത്തിയത്.
  • ആന്റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമെറ്ററി ഘടകങ്ങള്‍ ധാരാളം അടങ്ങിയ ഓട്സ് ഫേസ്മാസ്ക് ആയി ഉപയോഗിച്ചാല്‍ എണ്ണമയം നീങ്ങി ചര്‍മ്മ൦ സുന്ദരമാകും.
വീട്ടില്‍ ഓട്സ് ബാക്കിയാകാറുണ്ടോ? ഉണ്ടെങ്കില്‍ ജാന്‍വിയുടെ ഈ ബ്യൂട്ടി ടിപ് പരീക്ഷിക്കാം...

അന്തരിച്ച ചലച്ചിത്ര താര൦ ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്‍റെയും മൂത്ത മകളാണ് നടി കൂടിയായ ജാന്‍വി കപൂര്‍. 'ധടക്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി നിരവധി ബ്രാന്‍ഡുകളും പ്രൊമോട്ട് ചെയ്യുന്നുണ്ട്. 

Teaser: 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!

സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമാണ് ജാന്‍വി. സഹോദരിയായ ഖുഷിയും അര്‍ദ്ധ സഹോദരങ്ങളായ അര്‍ജ്ജുന്‍ കപൂറിനും അന്‍ഷുലയ്ക്കും ഒപ്പമുള്ള നിരവധി സുന്ദര നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

തെറ്റിദ്ധാരണ ഉണ്ടാക്കുന്നു; ജാന്‍വിയുടെ 'ഗുഞ്ചന്‍ സക്സേന'യ്ക്കെതിരെ വ്യോമസേന

കൂടാതെ, ജാന്‍വിയുടെ സ്റ്റൈലിനു൦ ഡ്രസിംഗ് സെന്സിനും നിരവധിയാണ് ആരാധകര്‍. ഇപ്പോഴിതാ, തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് 23കാരിയായ ജാന്‍വി. ഒരഭിമുഖത്തിലാണ് താരം തന്റെ സ്കിന്‍ സീക്രട്ട് വെളിപ്പെടുത്തിയത്. വീട്ടില്‍ ബാക്കി വരുന്ന ഓട്സ് ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ജാന്‍വി പറയുന്നത്.

ഇതൊക്കെ എന്ത്!! മകളുടെ 'സൂചി' പേടി മാറ്റാന്‍ കുത്തിവച്ചതായി അഭിനയിച്ച് പിതാവ്

അടുക്കളയില്‍ ബാക്കി വരുന്ന ഓട്സ്മീല്‍ മുഖത്ത് പുരട്ടുക. ആന്റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമെറ്ററി ഘടകങ്ങള്‍ ധാരാളം അടങ്ങിയ ഓട്സ് ഫേസ്മാസ്ക് ആയി ഉപയോഗിച്ചാല്‍ എണ്ണമയം നീങ്ങി ചര്‍മ്മ൦ സുന്ദരമാകും, ഡ്രൈ സ്കിന്‍ ഉള്ളവര്‍ക്കും സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവര്‍ക്കും ഒരുപ്പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഓട്സെന്നും ജാന്‍വി പറയുന്നു.  Dostana 2, Roohi Afzana, Gunjan Saxena, Takht തുടങ്ങിയവയാണ് ഇനി ജാന്‍വിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Trending News