വിപരീത ഫലം; COVID 19 വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ച് Johnson & Johnson

മൂന്നാം ഘട്ട പരീക്ഷണമാണ് നിര്‍ത്തിവച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Written by - Sneha Aniyan | Last Updated : Oct 13, 2020, 11:21 AM IST
  • ലോകാരോഗ്യ സംഘടനയുടെ കോവാക്സ് ആഗോള വാക്സിന്‍ സംവിധാനത്തിന് കീഴില്‍ ഒന്‍പത് വാക്സിനുകളാണ് ഉള്ളത്.
  • 200 കോടി വാക്സിന്‍ ഡോസുകള്‍ 2021 അവസാനത്തോടെ വിതരണം ചെയ്യുകയെന്നതാന് കൊവക്സ് സംവിധാനത്തിന്റെ ലക്ഷ്യം.
വിപരീത ഫലം; COVID 19 വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ച് Johnson & Johnson

ന്യൂജേഴ്സി: പരിശീഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് COVID 19 വാക്സിന്‍ പരീക്ഷണം Johnson & Johnson നിര്‍ത്തിവച്ചു. താല്‍കാലികമായാണ് കമ്പനിയുടെ പരീക്ഷണം നിര്‍ത്തിവച്ചിരിക്കുന്നത്. എന്താണ് വിപരീത ഫലം എന്നത് സംബന്ധിച്ച് ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു

മൂന്നാം ഘട്ട പരീക്ഷണമാണ് നിര്‍ത്തിവച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  Johnson & Johnsonന്റെ Ad26.Cov2.S.എന്ന വാക്സീന്റെ പരീക്ഷണമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. കഴിഞ്ഞമാസം 23നാണ് വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നത്. യുഎസിലടക്കം അറുപതിനായിരം പേരിലാണ് അവസാനഘട്ട വാക്സിന്‍ പരീക്ഷണം നടക്കുന്നത്.

കൊവാക്സിന്‍ മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം; അനുമതി നല്‍കി കേന്ദ്രം, പ്രതീക്ഷയോടെ രാജ്യം!

വാക്സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായാണ് പൂര്‍ത്തിയായത്. ലോകാരോഗ്യ സംഘട(World Health Organisation)നയുടെ കോവാക്സ് ആഗോള വാക്സിന്‍ സംവിധാനത്തിന് കീഴില്‍ ഒന്‍പത് വാക്സിനുകളാണ് ഉള്ളത്. 200 കോടി വാക്സിന്‍ ഡോസുകള്‍ 2021 അവസാനത്തോടെ വിതരണം ചെയ്യുകയെന്നതാന് കൊവക്സ് സംവിധാനത്തിന്റെ ലക്ഷ്യം. 

ഈ വര്‍ഷം അവസാനത്തോടെ കൊറോണ(Corona Virus)യ്ക്കെതിരെ വാക്സിന്‍ തയാറാക്കുമെന്ന് WHO ഡയറക്ടര്‍ ജനറല്‍ പറഞ്ഞിരുന്നു. വാക്സിന്‍ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകുന്നുണ്ടെന്ന് ലോകനേതാക്കള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Trending News