)
പഞ്ഞമാസമായ കർക്കിടത്തിലെ ഭക്ഷണത്തിന് മാത്രമല്ല കുളിക്കും പ്രത്യേകതയുണ്ട്. 'കർക്കിടക കുളി'യെന്നാണ് എണ്ണതേച്ചുള്ള ഈ സമയത്തെ കുളി അറിയപ്പെടുന്നത്. വീട്ടിൽ തന്നെയുള്ള കർക്കിടകമാസത്തിലെ സുഖചികിത്സയാണ് കർക്കിടക കുളി. കർക്കിടകത്തിലെ തണുപ്പും മഴയും കാരണം ശരീരത്തിനുണ്ടാകുന്ന രോഗപ്രതിരോധശേഷിക്കുറവ് പരിഹരിക്കാനും, ആരോഗ്യം വീണ്ടെടുക്കാനും കർക്കടകത്തിലെ ഈ പ്രത്യേക 'കുളി' സഹായിക്കും.
വെറുതെ വെള്ളവും സോപ്പും ഉപയോഗിച്ചല്ല പഞ്ഞമാസത്തിൽ കുളിക്കേണ്ടത് ഔഷധക്കൂട്ടുകൾ ചേർത്തുള്ള കുളിയാണ്. ആയുർവേദവിധി പ്രകാരം തുടർച്ചയായ മഴ കാരണം അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കും ഇത് വാതരോഗങ്ങൾക്ക് കാരണമാണ്. സന്ധിവേദന, ശരീരവേദന തുടങ്ങിയവയ്ക്ക് പരിഹാരമാണ് ഔഷധക്കൂട്ടുകൾ ഉപയോഗിച്ചുള്ള കുളി. എണ്ണതേക്കുന്നത് മുതൽ തോർത്തുന്നതിൽ വരെ കർക്കിടക കുളിയിലും പ്രത്യേകതയുണ്ട്.
കുളിക്കുന്നതിന് മുൻപ് ശരീരത്തിൽ എണ്ണ തേക്കണം. വെറുതെ എണ്ണ ഒഴിക്കുകയല്ല മറിച്ച് ശരീരത്തിൽ എണ്ണ നന്നായി തിരുമ്മിപ്പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് ശരീരത്തിലെ രക്തചംക്രമണം കൂട്ടുകയും ക്ഷീണം മാറി ഉന്മേഷം ലഭിക്കുകയും ചെയ്യും. ധാന്വന്തരം തൈലമോ, വെളിച്ചെണ്ണയോ ചെറുചൂടോടെ തലയിലും ശരീരത്തിലും നന്നായി തേച്ചുപിടിപ്പിക്കുക. കൈകാലുകളിൽ മുകളിലേക്ക് വേണം മസാജ് ചെയ്യാൻ. ഇങ്ങനെ ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. എണ്ണ ശരീരം ആഗിരണം ചെയ്യാൻ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വിശ്രമിക്കണം.
കർക്കിടക മാസത്തിൽ ചെറുചൂടുവെള്ളത്തിൽ വേണം കുളിക്കാൻ. പക്ഷെ തലയിൽ ഈ വെള്ളം ഉപയോഗിക്കാനും പാടില്ല. തല കഴുകാൻ ഇളം ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കുക. നാല്പാമരം, രാമച്ചം തുടങ്ങിയ ഔഷധങ്ങൾ വെള്ളം തിളപ്പിക്കുമ്പോൾ അതിൽ ഉപയോഗിക്കാം. സോപ്പിന് പകരം ചെറുപയർ പൊടി, കടലമാവ്, എന്നിവ ഉപയോഗിക്കാം. മുടി കഴുകാൻ ചെമ്പരത്തി താളിയോ മറ്റ് ആയുർവേദ താളികളോ ഉപയോഗിക്കാം.
കുളികഴിഞ്ഞ ഉടനെ ശരീരവും തലയും നന്നായി തുടക്കണം. ഈർപ്പം ഒരു കാരണവശാലും തങ്ങി നിൽക്കാൻ അനുവദിക്കരുത്. ഇത് ജലദോഷത്തിനും വാതസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. കുളി കഴിഞ്ഞ ശേഷം തലയിൽ രാസ്നാദിപ്പൊടി ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.