''ഞാന്‍ ആരെയും ഭയക്കുന്നില്ല'' 110-ാം വയസില്‍ കൊറോണ മുക്തി നേടി സിദ്ദമ്മ!!

ജൂലൈ 27നാണ് മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവർക്കും കൊവിഡ് ഫലം പോസിറ്റീവായത്. അതോടെ ചിത്രദുർഗ്ഗയിലുള്ള കോവിഡ് ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയായിരുന്നു. 

Last Updated : Aug 3, 2020, 06:54 PM IST
  • സിദ്ധമ്മ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ അമ്മയാണ്. 110 വയസുള്ള ഒരു സ്ത്രീ രോഗമുക്തിയായി എന്നത് ഒരു റെക്കോർഡാണ്. ഇതിനുമുൻപ് ഈ ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ആൾ 96 വയസ്സുകാരി ആണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
''ഞാന്‍ ആരെയും ഭയക്കുന്നില്ല'' 110-ാം വയസില്‍ കൊറോണ മുക്തി നേടി സിദ്ദമ്മ!!

കോവിഡ്19 ഏറ്റവും കൂടുതലായി ബാധിക്കുന്നത് പ്രായമുള്ളവരെയും കൊച്ചുകുട്ടികളെയുമാണെന്ന്  നമുക്ക് എല്ലാവർക്കും അറിയാം.

എന്നാൽ 110 വയസ്സുള്ള ഉള്ള ഒരു സ്ത്രീ കോവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് കർണാടകയിലെ ചിത്രദുർഗ എന്ന ദേശം. ഓഗസ്റ്റ് ഒന്ന് ശനിയാഴ്ചയാണ് ആണ് സിദ്ധമ എന്ന 110 വയസ്സുള്ള സ്ത്രീ കോവിഡ് 19 രോഗത്തിൽനിന്ന് മുക്തയായി ആശുപത്രി വിട്ടത്. പോലീസ് കോട്ടേഴ്സിൽ ഇവർ കൊടുത്ത രേഖകളനുസരിച്ച് ഇവർക്ക് 17 കൊച്ചുമക്കളും, അവരുടെ മക്കളായി 22 ചെറുമക്കളും ആണുള്ളത്. 

ജൂലൈ 27നാണ് മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവർക്കും കൊവിഡ് ഫലം പോസിറ്റീവായത്. അതോടെ ചിത്രദുർഗ്ഗയിലുള്ള കോവിഡ് ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ടെസ്റ്റ് പോസിറ്റീവ് ആയതിൽ ഭയം ഉണ്ടോ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോൾ ഞാൻ ആരെയും ഭയക്കുന്നില്ല എന്നായിരുന്നു അവരുടെ മറുപടിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

ആശുപത്രിയിലെ ചികിത്സയിലും അവിടെ നിന്നും ലഭിച്ച ഭക്ഷണത്തിലുമെല്ലാം അവർ വളരെയധികം സന്തുഷ്ടയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇത്രയും പ്രായമായ ഒരു സ്ത്രീയെ രോഗത്തിൻറെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് സിദ്ധമ്മയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. 

സിദ്ധമ്മ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ അമ്മയാണ്. 110 വയസുള്ള ഒരു സ്ത്രീ രോഗമുക്തിയായി എന്നത് ഒരു റെക്കോർഡാണ്. ഇതിനുമുൻപ് ഈ ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ആൾ 96 വയസ്സുകാരി ആണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. 

More Stories

Trending News