Infant Mortality Rate Kerala: കേരളം ഒന്നാമത്; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ

Lowest Infant Mortality Rate in India: 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ് ശിശു മരണ നിരക്കിന്റെ ദേശീയ ശരാശരി.

Written by - Zee Malayalam News Desk | Last Updated : Mar 19, 2025, 11:27 PM IST
  • കേരളത്തില്‍ 1000 കുട്ടികള്‍ക്ക് എട്ട് കുട്ടികള്‍ എന്ന നിലയിലാണ് ശിശു മരണ നിരക്ക്
  • മധ്യപ്രദേശ് 51, ഉത്തര്‍പ്രദേശ് 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, അസം 40 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്
Infant Mortality Rate Kerala: കേരളം ഒന്നാമത്; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍. എഎ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ് ശിശു മരണ നിരക്കിന്റെ ദേശീയ ശരാശരി.

എന്നാല്‍ കേരളത്തില്‍ 1000 കുട്ടികള്‍ക്ക് എട്ട് കുട്ടികള്‍ എന്ന നിലയിലാണ് ഏറ്റവും പുതിയ കണക്ക്. മധ്യപ്രദേശ് 51, ഉത്തര്‍പ്രദേശ് 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, അസം 40 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ശിശു മരണ നിരക്കുകള്‍.

കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്ന് എഎം റഹീം എംപി പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ കണക്കുകളെന്നും എഎ റഹീം എംപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News