)
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് വൃക്കകളുടെ ആരോഗ്യം മികച്ചതായി സംരക്ഷിക്കാൻ സഹായിക്കും. സമീകൃതാഹാരം ശീലമാക്കുക, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാനമാണ്.
ആരോഗ്യകരമായ ഭാരം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഉപേക്ഷിക്കുക എന്നിവയും വൃക്കകളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം മോശമാക്കും.
ഉപ്പ്- ഉപ്പിന്റെ അമിതമായ ഉപയോഗം വൃക്കകളുടെ പ്രവർത്തനം കൂടുതൽ കഠിനമാക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ചിപ്സ്, ഇൻസ്റ്റന്റ്-പ്രോസസ്ഡ് ഭക്ഷണങ്ങളിൽ സോഡിയം കൂടുതലായിരിക്കും. ഇത് വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
റെഡ് മീറ്റ്- റെഡ് മീറ്റിൽ പ്രോട്ടീൻ, പ്യൂരിൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആസിഡ് അവളവ് വർധിപ്പിക്കും. ഇത് വൃക്കകൾക്ക് കൂടുതൽ ആയാസം ഉണ്ടാക്കും. റെഡ് മീറ്റ് കൂടുതലായി കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും.
പ്രൊസസ്ഡ് ഫുഡ്സ്- പാക്കറ്റ് ഫുഡുകൾ, ടിന്നിൽ വരുന്ന സൂപ്പുകൾ, റെഡി ടു ഈറ്റ് ഫുഡ്സ് എന്നിവയിലെല്ലാം സോഡിയവും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വൃക്കകളുടെ ആരോഗ്യം മോശമാക്കും.
മധുര പാനീയങ്ങൾ- സോഡ, മധുര പാനീയങ്ങൾ എന്നിവ പതിവായി കഴിക്കുന്നത് ശരീരത്തിൽ ഫോസ്ഫറസ് അഡിറ്റീവുകളും പഞ്ചസാരയും ധാരാളമായി എത്താൻ കാരണമാകും. ഇത് പിന്നീട് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. വൃക്കരോഗ സാധ്യതയുള്ളവരിൽ രോഗം വരാൻ ഇത് സാധ്യത വർധിപ്പിക്കും.
പാൽ ഉത്പന്നങ്ങൾ- പാൽ ഉത്പന്നങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ വർധിക്കാൻ കാരണമാകും. ഇത് വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാകും. വൃക്കരോഗം ഉള്ളവർ പാൽ ഉത്പന്നങ്ങൾ അമിതമായി കഴിച്ചാൽ ഇത് രോഗം വഷളാകാൻ കാരണമാകും.
കഫീൻ- കാപ്പി, ചായ, എനർജി ബൂസ്റ്ററുകൾ എന്നിവ അമിതമായി കഴിച്ചാൽ രക്തസമ്മർദ്ദം വർധിക്കുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യും. കഫീന്റെ അളവ് വർധിക്കുന്നത് വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാക്കും.
ഫ്രൈഡ് ഫുഡ്സ്, ഫാസ്റ്റ് ഫുഡ്സ്- എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. രക്തസമ്മർദ്ദം ഉയരാനും കാരണമാകും. ഇത് വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാക്കും. ഇത് വൃക്കകളുടെ ആരോഗ്യം മോശമാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.