മനുഷ്യ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. സോഡിയം,പൊട്ടാസ്യം, ഫോസ്ഫറസ് ഇവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളെ ആരോഗ്യമുള്ളതാക്കും. വൃക്കയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം .....
മഞ്ഞൾ
കുറുക്കുമിൻ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
നെല്ലിക്ക
നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. നെല്ലിക്കയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി ,ഇരുമ്പ് ,കാൽസ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ ഇതു കുറയ്ക്കുകയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായകരമാണ്.
കോളിഫ്ലവർ
വിറ്റാമിൻ കെ, ഫോളറ്റ്, ഫൈബർ എന്നിവ അടങ്ങിയ കോളിഫ്ലവറിൽ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളുമുണ്ട്. കോളിഫ്ലവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
വെളുത്തുള്ളി
മാംഗനീസിനിന്റെയും, വിറ്റാമിൻ ബി 6 ന്റെയും ഉറവിടമാണ് വെളുത്തുള്ളി. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള സൽഫർ സംയുക്തങ്ങളും ഇതിലുണ്ട്.
ചുവന്ന ക്യാപ്സിക്കം
ചുവന്ന ക്യാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
കാബേജ്
ക്രീസിഫെറസ് പച്ചക്കറികളിൽ പെടുന്ന കാബേജിൽ വിറ്റമിനുകളും, ധാതുക്കളും, ആന്റിഓക്സിഡന്റ് സംയുക്തങ്ങളുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കരളിന്റെയും, വൃക്കകളുടെയും തകരാർ കുറയ്ക്കുന്നു.
ഉള്ളി
വിറ്റമിൻ സി, മാംഗനീസ്, വിറ്റമിൻ ബി എന്നിവ ഉള്ളിയിലുണ്ട്. ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്ന പ്രീ ബയോട്ടിക് ഫൈബറുകളും ഉള്ളിയിലുണ്ട്.
ഒലിവ് ഓയിൽ
വിറ്റമിൻ ഇ യുടെ ഉറവിടമാണ് ഒലിവ് ഓയിൽ. ഇതിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.ഫോസ്‌ഫെറസ് ഇല്ലാത്ത ഒലിവ് ഓയിൽ വൃക്ക രോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്.
പൈനാപ്പിൾ
പൈനാപ്പിൾ വിറ്റാമിൻ എ യുടെയും, ഫൈബറിന്റെയും ഉറവിടമാണ്. വൃക്ക രോഗമുള്ളവർക്ക് മികച്ചതാണ് പൈനാപ്പിൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









