Kitchen Tips: അടുക്കളയിൽ പ്രത്യേക ശ്രദ്ധ വേണം ഈയിടങ്ങളിൽ; ഇല്ലെങ്കിൽ ബാധിക്കുന്നത് വൃത്തിയെ മാത്രമല്ല, ആരോ​ഗ്യത്തെയും

Kitchen Cleaning Tips: വൃത്തിയാക്കുമ്പോൾ അടുക്കളയിൽ വിട്ടുപോകാൻ പാടില്ലാത്ത അഞ്ച് സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Aug 8, 2025, 06:59 PM IST
  • അടുക്കളയിലെ വൃത്തിയില്ലായ്മ കുടുംബത്തിലെ മുഴുവൻ പേരുടെയും ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും
  • അടുക്കള വൃത്തിയാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം
Kitchen Tips: അടുക്കളയിൽ പ്രത്യേക ശ്രദ്ധ വേണം ഈയിടങ്ങളിൽ; ഇല്ലെങ്കിൽ ബാധിക്കുന്നത് വൃത്തിയെ മാത്രമല്ല, ആരോ​ഗ്യത്തെയും

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണ് അടുക്കള. ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടവും അടുക്കളയാണ്. അടുക്കളയിലെ വൃത്തിയില്ലായ്മ കുടുംബത്തിലെ മുഴുവൻ പേരുടെയും ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. വൃത്തിയാക്കുമ്പോൾ അടുക്കളയിൽ വിട്ടുപോകാൻ പാടില്ലാത്ത അഞ്ച് സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

Add Zee News as a Preferred Source

സിങ്കിന്റെ അടിഭാ​ഗം- സിങ്ക് വൃത്തിയാക്കാൻ നമ്മൾ ശ്രദ്ധിക്കുമെങ്കിലും സിങ്കിന്റെ അടിഭാ​ഗം വൃത്തിയാക്കാൻ പലപ്പോഴും വിട്ടുപോകുന്നതായിരിക്കും. ഇവിടെ ക്ലീനിക് ഉത്പന്നങ്ങളും ​വേസ്റ്റ് ബിന്നും എല്ലാമായിരിക്കും സിങ്കിന് താഴെ സൂക്ഷിക്കുക. അതിനാൽ തന്നെ ഈ ഭാ​ഗം വൃത്തിയാക്കുന്നതിൽ വലിയ ശ്രദ്ധ നൽകില്ല. അതിനാൽ തന്നെ പാറ്റ പോലുള്ള ജീവികളും അഴുക്കും ദുർ​ഗന്ധവും ഇവിടെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ALSO READ: അടുക്കളയിൽ ഓട്ടപ്പാച്ചിലാണോ? ഈ ടിപ്സ് പരീക്ഷിക്കൂ! സമയം ലാഭം, വൃത്തി ഉറപ്പ്

സിങ്ക്- സിങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ ഒരിക്കലും ഇടരുത്. ഇവിടെ അണുക്കൾ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നീട്  പാത്രങ്ങൾ കഴുകുമ്പോൾ ഇവ കൂടുതൽ ദോഷകരമായി തീരും. ബേക്കിങ് സോഡ ഉപയോ​ഗിച്ച് സിങ്ക് ഉരച്ചുകഴുകുന്നത് നല്ലതാണ്. കാരണം സിങ്കിൽ നിന്ന് പാത്രങ്ങളിലും മറ്റും അണുക്കൾ വ്യാപിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ സിങ്ക് വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

സ്റ്റൗവിന്റെ താഴെ ഭാ​ഗം- സ്റ്റൗവിന്റെ മേൽഭാ​ഗം വൃത്തിയാക്കാൻ ശ്രദ്ധിക്കുമെങ്കിലും താഴെ ഭാ​ഗം പലപ്പോഴും അവ​ഗണിക്കപ്പെടും. പാചകത്തിനിടെ ഭക്ഷണത്തിന്റെ വസ്തുക്കളും എണ്ണയും സ്റ്റൗവിന്റെ താഴെ വീഴാൻ സാധ്യതയുണ്ട്. പുറമേ നിന്ന് നോക്കിയാൽ ഇത് കൃത്യമായി കാണില്ല. അതിനാൽ സ്റ്റൗ നീക്കി വൃത്തിയായി തുടയ്ക്കണം. ചൂടുവെള്ളത്തിൽ ഡിഷ് വാഷോ വിനാ​ഗിരിയോ കലർത്തി ഇത് ഉപയോ​ഗിച്ച് തുടച്ച് വൃത്തിയാക്കാം.

ALSO READ: എത്ര കഴുകിയിട്ടും അടുക്കള സിങ്ക് വൃത്തിയാകുന്നില്ലേ? ഈ ടിപ്സ് പ്രയോജനപ്പെടും

കൗണ്ടർ ടോപ്പുകൾ- പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവ വൃത്തിയാക്കുന്നതും മുറിയ്ക്കുന്നതും കൗണ്ടർ ടോപ്പ് ഉപയോ​ഗിക്കും. അതിനാൽ തന്നെ ബാക്ടീരിയകൾ പെരുകാൻ വളരെ സാധ്യതയുള്ള ഇടമാണ് കൗണ്ടർ ടോപ്പുകൾ. കൗണ്ടർ ടോപ്പ് വെറുതേ വെള്ളം ഉപയോ​ഗിച്ച് തുടയ്ക്കാതെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. കൗണ്ടറിൽ ഉപയോ​ഗിച്ചിരിക്കുന്ന മെറ്റീരിയലിന് അനുസരിച്ച് വേണം വൃത്തിയാക്കാൻ. ചൂടുവെള്ളത്തിൽ മൈൽഡ് ആയുള്ള ഡിഷ് വാഷ് ചേ‍ർത്ത് ഉപയോ​ഗിക്കാം. വിനാ​ഗിരി വെള്ളത്തിൽ ലയിപ്പിച്ച് ഈ ലായനി ഉപയോ​ഗിച്ചും വൃത്തിയാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News