)
അടുക്കളയിൽ അധിക സമയം ചിലവഴിക്കാൻ ബുദ്ധിമുട്ടാകുന്നുണ്ടോ? പാചകം എളുപ്പമാക്കാനും അടുക്കള വൃത്തിയായി സൂക്ഷിക്കാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതാ ചില പൊടിക്കൈകൾ. ഇവ പരീക്ഷിച്ച് നോക്കുന്നത് നിങ്ങൾക്ക് സമയലാഭവും ഒപ്പം തന്നെ അടുക്കള വൃത്തിയായി നിലനിർത്താനും സഹായിക്കും.
ഉണക്കമീൻ കഴുകുന്ന വെള്ളത്തിൽ കുറച്ച് പേപ്പർ കഷ്ണങ്ങൾ ഇട്ടുവച്ചാൽ അധികമുള്ള ഉപ്പ് കുറയും
മീന്റെ ഉളുമ്പ് മണം മാറിക്കിട്ടാൻ കഷ്ണങ്ങളാക്കിയ ശേഷം നാരങ്ങ നീരും ഉപ്പും കലർത്തിയ വെള്ളത്തിൽ മൂന്ന് മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം കഴുകിയെടുക്കുക.
ഇറച്ചി പെട്ടെന്ന് വേകാനും നല്ല മയം കിട്ടാനും തൈര് പുരട്ടി മൂന്ന് മണിക്കൂർ വച്ച ശേഷം പാകം ചെയ്യുക.
സലാഡിൽ വെള്ളം അധികമായാൽ രണ്ടോ മൂന്നോ കഷ്ണം ബ്രെഡ് ഇട്ടുവയ്ക്കുക. ഇത് വെള്ളം വലിച്ചെടുക്കും.
തക്കാളി ചൂട് വെള്ളത്തിൽ ഇട്ടുവച്ചതിന് ശേഷം തൊലി കളഞ്ഞ് കറിയിൽ ചേർക്കുന്നത് കറിയ്ക്ക് കൊഴുപ്പ് കൂട്ടും.
മീൻ തൊലി കളയുന്നതിന് മുൻപ് ഫ്രീസറിൽ വയ്ക്കുക. നന്നായി തണുത്താൽ തൊലി എളുപ്പത്തിൽ മാറ്റാനാകും.
മധുരനാരങ്ങ, ഓറഞ്ച് എന്നിവ കൂടുതൽ ദിവസം കേടാകാതിരിക്കാൻ ബ്രൗൺ പേപ്പർ ബാഗിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. 15-20 ദിവസം കേടാകാതെ ഇരിക്കും.
പപ്പടം കേടാകാതിരിക്കാൻ പോളിത്തീൻ ഷീറ്റിൽ പൊതിഞ്ഞ് അരിയിലോ ധാന്യങ്ങളിലോ സൂക്ഷിക്കാം.
അരി വേവ് കൂടിപ്പോയാൽ അതിൽ തണുത്ത വെള്ളവും നെയ്യും ഒഴിച്ച് അൽപ്പ നേരം വച്ച ശേഷം വെള്ളം ഊറ്റിക്കളയുക.
പയറും പരിപ്പും കുക്കറിൽ വേവിക്കുമ്പോൾ അൽപം എണ്ണ ഒഴിച്ചുകൊടുത്താൽ കുക്കറിന്റെ വിസിൽ അടഞ്ഞുപോകില്ല.
മേശയിലും അടുക്കളിയും 10-15 ഗ്രാമ്പൂ വിതറിയിട്ടാൽ ഈച്ച വരില്ല.
മുളക് അരിയുമ്പോൾ വെളിച്ചെണ്ണയോ പുളിവെള്ളമോ കയ്യിൽ പുരട്ടിയാൽ കയ്യിൽ നീറ്റലോ എരിച്ചിലോ ഉണ്ടാകില്ല.
ചെറിയ ഒരു കപ്പിൽ വെള്ളമെടുത്ത് അതിൽ കടുകിട്ടതിന് ശേഷം ഫ്രിഡ്ജിൽ വച്ചാൽ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.