മാസ്ക് ധരിച്ചാൽ ക്യാൻസർ; വിവാദ പരാമർശവുമായി നടി, പ്രതിഷേധം

നീല സർജിക്കൽ മാസ്ക്കിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഈ പരാമർശം.

Written by - Sneha Aniyan | Last Updated : Nov 5, 2020, 12:15 PM IST
  • കൂടാതെ, ഈ രാസവസ്തു കരൾ, വൃക്ക, സ്‌തന അർബുദത്തിനും ഉയർന്ന കൊളസ്ട്രോളിനും രക്തസ്രാവത്തിനും കാരണമാകുന്നു എന്നും താരം പറയുന്നു.
മാസ്ക്  ധരിച്ചാൽ ക്യാൻസർ; വിവാദ പരാമർശവുമായി നടി, പ്രതിഷേധം

കൊറോണ വൈറസ്(Corona Virus) പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌ക്കുകൾ  ക്യാൻസറിന് കാരണമാകുമെന്ന് അമേരിക്കൻ മോഡലും അവതാരകയുമായ കർട്നി കർദാഷിയാൻ. സർജിക്കൽ മാസ്‌ക്കുകൾ ക്യാൻസറിന് കാരണമാകുമെന്ന കർട്നിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.

നീല സർജിക്കൽ മാസ്ക്കിന്റെ നിർമ്മാണത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ക്യാൻസ(Cancer)റിന് കാരണമാകുന്നു എന്നാണ്  താരത്തിന്റെ കണ്ടെത്തൽ. കൂടാതെ, ഈ രാസവസ്തു  കരൾ, വൃക്ക, സ്‌തന  അർബുദത്തിനും ഉയർന്ന കൊളസ്ട്രോളിനും രക്തസ്രാവത്തിനും കാരണമാകുന്നു എന്നും താരം പറയുന്നു. 

ALSO READ | സുധ കൊങ്കരയുടെ മകൾക്ക് വിവാഹം; പുതിയ ഗെറ്റപ്പിൽ സൂര്യ!

നീല സർജിക്കൽ മാസ്ക്കിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഈ പരാമർശം. താരത്തിന്റെ ഈ പോസ്റ്റിനെതിരെ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തര൦ വ്യാജപരാമർശങ്ങൾ ആളുകളെ ഭീതിയിലാഴ്ത്തുമെന്നാണ് പലരുടെയും അഭിപ്രായം. 

അതേസമയം, താരത്തിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഇല്ലെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകൾ ഖേദകരമാണെന്ന്  അമേരിക്കൻ ക്യാൻസർ സൊസൈറ്റി മെഡിക്കൽ ഓഫീസർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള  കർട്നി  തികച്ചും നിരുത്തരവാദപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 

Trending News