Signs Of Healthy Heart : ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം....

നല്ല ആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകം ആരോഗ്യമുള്ള ഹൃദയമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 05:59 PM IST
  • ആരോഗ്യകരമായ ജീവിതത്തിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രധാനമാണ്.
  • പുകവലിയും മദ്യപാനവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
  • അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
Signs Of Healthy Heart : ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം....

പ്രായമാകുന്തോറും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.  സമ്മര്‍ദ്ദം, ഉത്കണ്ഠ, മരുന്നുകള്‍, തുടങ്ങിയവ ഹൃദയമിടിപ്പിനെ  ബാധിക്കും. നെഞ്ചുവേദനയോ, ശ്വസിക്കാന്‍ ബുദ്ധിമുട്ടോ ഇല്ലാതെ വേഗത്തിലുള്ള നടത്തം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ , ഹൃദയ സിസ്റ്റത്തിന് ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് അര്‍ത്ഥമാക്കാം.  എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ഷോപ്പിംഗ്, പടികള്‍ കയറുക, പലചരക്ക് സാധനങ്ങള്‍ കൊണ്ടുപോകുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടാകാം. ഇത് ഹൃദയസ്തംഭനം പോലുള്ള ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.

ആരോഗ്യമുള്ള ഹൃദയത്തിന്റെ ലക്ഷണങ്ങള്‍ അറിയാം :

ജീവനോടെ നിലനിര്‍ത്താന്‍ അക്ഷീണം പ്രവര്‍ത്തിക്കുക എന്നതാണ് ഹൃദയത്തിന്റെ പങ്ക്. നല്ല ആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകം ആരോഗ്യമുള്ള ഹൃദയമാണ്. ശരീരത്തിലുടനീളം പോഷക സമ്പുഷ്ടമായ രക്തം വിതരണം ചെയ്യുന്നു, ഓക്‌സിജന്‍ നല്‍കുന്നു, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു തുടങ്ങി ഹൃദയത്തിന്റെ ധര്‍മ്മങ്ങള്‍ നിരവധിയാണ്. ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണെന്നും മുംബൈ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബിപീന്‍ചന്ദ്ര ഭാംരെ പറഞ്ഞു.

ആരോഗ്യകരമായ ജീവിതത്തിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടിയ കൊളസ്ട്രോള്‍ എന്നിവ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിതഭാരവും വണ്ണവും കുറച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമത്തിലേര്‍പ്പെടുകയോ ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാം. 

പുകവലിയും മദ്യപാനവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇവ രണ്ടും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാരണം, ഈ രണ്ട് ശീലങ്ങളും രക്തസമ്മര്‍ദ്ദവും രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവും വര്‍ദ്ധിപ്പിക്കുന്നു. ഉത്കണ്ഠ, സമ്മര്‍ദ്ദം, പിരിമുറുക്കം എന്നിവയൊക്കെ ഹൃദയത്തെയും ബാധിക്കുന്നു എന്ന് പലരും തിരിച്ചറിയുന്നില്ല. അതിനാല്‍ ഇവയും നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയൊക്കെ പരിശീലിക്കുന്നത് നിങ്ങളുടെ മനസിനെ ശാന്തമാക്കി നിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, മികച്ച ഹൃദയാരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News