)
വിപണിയിൽ വിവിധ തരം ലിപ്സ്റ്റിക് ഷേടുകൾ ലഭ്യമാണെങ്കിലും അവ എല്ലാം ഇന്ത്യൻ ചർമ്മത്തിന് ചേരാറില്ല. പിഗ്മെൻ്റേഷൻ ഉള്ള ചുണ്ടുകൾക് ചേരുന്ന ഷേടുകൾ കണ്ട് പിടിക്കുക വളരെ പ്രയാസമാണ്. ഇന്ത്യൻ ചർമ്മത്തിന് അനുയോജ്യമായ ലിപ്സ്റ്റിക് ഷേടുകൾ ഏതാണെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ചില ലിപ്സ്റ്റിക് ഷേടുകൾ ഇതാ.
1. മോച്ച ബ്രൗൺ
ലിപ്സ്റ്റിക് ട്രെൻഡുകളിൽ ഇന്ത്യയിൽ ആധിപത്യം പുലർത്തുന്നത് മോച്ചയാണ്. ഡീപ് ബ്രൗൺ, സോഫ്റ്റ് കോഫി അണ്ടർടോണുകൾ കൂടിച്ചേർന്ന നിറമായതിനാൽ ലൈറ്റ് മേക്കപ്പിലും അനുയോജ്യമാണ്.
2. സിന്നമൺ സ്പൈസ്
ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള ഈ ഷേഡ് ബോൾഡ് ലുക്ക് ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാം. പിജ്മെൻ്റേഷൻ ഉള്ള ചുണ്ടുകൾക്ക് ഈ നിറം നാച്ചുറൽ ലുക്ക് നൽകുന്നു.
3.ന്യുട് ബ്രൗൺ
പിഗ്മൻ്റേഷൻ കുറവുള്ള ചുണ്ടുകൾക്ക് ഈ നിറം ന്യൂഡ് ലുക്ക് നൽകുന്നു. അതിനാൽ തന്നെ നോ-മേക്കപ്പ് ലുക്കിന് ന്യുട് ബ്രൗൺ അനുയോജ്യമാണ്.
4. ചോക്ലേറ്റ് ചെറി
ചുവപ്പും ചവിട്ടും ചേർന്ന ഈ നിറം ഹെവി മേക്കപ്പ് ലുക്കിന് ഏറെ അനുയോജ്യമാണ്. ബോസി-ലുക്ക് ആഗ്രഹിക്കുന്നവർക്ക് ഈ നിറം പരീക്ഷിക്കാവുന്നതാണ്.
5.കാരമൽ ബ്രൗൺ
ഏത് സ്കിൻ ടോൺ ഉള്ളവർക്കും കാരമൽ ബ്രൗൺ ചേരുന്ന നിറമാണ്. സമ്മർ-ലുക്കിന് ഏറെ അനുയോജ്യമായ നിറമാണിത്. മുഖത്തിന് ഫ്രഷ് ലുക്ക് നൽകാനും കാരമൽ ബ്രൗൺ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.