)
കരളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും വളരെ വൈകിയാണ് മനസ്സിലാക്കുക. കരൾ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യത കൂടുതലാണെന്നതാണ് ഇതിന് കാരണം. കൈകളിലും കാലുകളിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കരളിന്റെ ആരോഗ്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കും. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
കൈപ്പത്തികളിലെ ചുവപ്പ്- കരളിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ് കൈപ്പത്തികളിലെ ചുവപ്പ് നിറം (Palmar Erythema). കൈകൾ ചുവന്ന നിറത്തിൽ കാണപ്പെടും. കരളിന്റെ മോശം അവസ്ഥ ശരീരത്തിലെ രക്തയോട്ടത്തെയും ഹോർമോൺ നിലകളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കാണപ്പെടുന്നത്. ഈ ലക്ഷണം മറ്റ് അസ്വസ്ഥതകൾ ഒന്നും ഉണ്ടാക്കില്ല.
നഖങ്ങളിലെയും വിരലുകളിലെയും നിറവ്യത്യാസം- നഖങ്ങളിലും വിരലുകളിലും കരളിന്റെ ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ സൂചനകൾ കാണാനാകും (Clubbing). വെളുത്തതോ വിളറിയതോ ആയ നിറവ്യത്യാസം കരൾ രോഗം ഉള്ളവരുടെ നഖങ്ങളിൽ കാണാനാകും. മഞ്ഞപ്പിത്തം, ക്ഷീണം തുടങ്ങിയ അവസ്ഥകളും നഖങ്ങളുടെ നിറവ്യത്യാസവും ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
മഞ്ഞപ്പ്- കരളിന്റെ ആരോഗ്യം മോശമായ അവസ്ഥയിലാണെന്നതിന്റെ പ്രധാനപ്പെട്ട സൂചനയാണ് മഞ്ഞപ്പിത്തം (Jaundice). ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം കാണപ്പെടും. കരളിന് ബിലിറൂബിനെ വിഘടിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. തുടർന്ന് ബിലിറൂബിൻ ചർമത്തിലും രക്തക്കുഴലുകളിലും അടിയുന്നു. ഇത്തരം അവസ്ഥ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം.
സിരകളിലെ മാറ്റം- ചർമത്തിന് താഴെയായി ചിലന്തിവല പോലുള്ള ചുവന്നതോ പർപ്പിളോ നിറത്തിലുള്ള ചെറിയ രക്തക്കുഴലുകൾ കാണപ്പെടും (Spider Angiomas). ഇതിന് കാരണമാകുന്നത് ഹോർമോൺ വ്യതിയാനവും രക്തക്കുഴലുകൾ വികസിക്കുന്നതും ആണ്. ഇത്തരത്തിലുള്ള രക്തക്കുഴലുകൾ മറ്റ് അസ്വസ്ഥകൾ ഉണ്ടാക്കില്ലെങ്കിലും ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
കൈകാാലുകളിൽ നീർവീക്കം- ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. ഇത് മൂലം കൈകാലുകളിൽ നീർവീക്കം (Peripheral Edema) ഉണ്ടാകും. പാദം, കണങ്കാൽ എന്നിവിടങ്ങളിലെ നീർക്കെട്ടായാണ് ഈ ലക്ഷണം പ്രകടമാകുക. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.