)
മദ്യപരിലാണ് ഫാറ്റിലിവർ കാണപ്പെടുന്നത് എന്ന മിഥ്യധാരണയാണ് പലർക്കും. എന്നാൽ മദ്യപിക്കാത്തവരേയും ഫാറ്റി ലിവർ പിടികൂടാം. ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് വിളിക്കുന്നു. വളരെ ഗുരുതരമായ തകരാറുകൾ കരളിന് സംഭവിച്ചതിന് ശേഷമായിരിക്കും, രോഗബാധിതർ ലക്ഷണങ്ങൾ ഓരോന്നായ് ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്. കരളിൽ കൊഴുപ്പ് വലിയതോതിൽ അടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവർ. മദ്യപാനം, പോഷകാഹാരക്കുറവ്, പൊണ്ണത്തടി, മരുന്നുകളുടെ ഉപയോഗം, തുടങ്ങി പല കാരണങ്ങളാൽ ഫാറ്റിലിവർ ഉണ്ടാകാം. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസിലാക്കാൻ സാധിച്ചാൽ സിറോസിസ് പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. രാത്രികാലങ്ങളിൽ കാണിക്കാറുള്ള ചില ലക്ഷണങ്ങളിലൂടെ ഫാറ്റി ലിവർ തിരിച്ചറിയാം. ഫാറ്റി ലിവറിന്റെ തുടക്കത്തിലെ ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
വയറുവേദന: രാത്രിയിൽ ഉണ്ടാകുന്ന വയറുവേദന, സാധാരണയായ് കാണുന്ന ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണമാണ്. വയറിന്റെ വലതു ഭാഗത്ത് നിന്ന് അനുഭവപ്പെടുന്ന കഠിനമായ വേദന രോഗിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
വിശപ്പില്ലായ്മ: രാത്രിയിൽ ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുന്നത് കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാലാകാം. വിശപ്പില്ലായ്മ തുടർന്നാൽ ആ വ്യക്തിയിൽ ശരീര ഭാരം കുറയാനിടയക്കുകയും പോഷകാഹാര കുറവ് ഉണ്ടാവുകയും ചെയ്യുന്നു.
ശരീരഭാരം കുറയൽ: വ്യായാമം ചെയ്യാതെയൊ ഭക്ഷണം ക്രമീകരിക്കാതെയൊ ശരീരഭാരം കുറയുകയാണെങ്കിൽ അത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. കരളിന് ഉപാപചയ പ്രവത്തനങ്ങൾ കൃത്യമായി ചെയ്യാനാകാത്തതിനെ തുടർന്നാകാം ഇത്. ഇതോടെ ശരീരഭാരവും അനിയന്ത്രിതമായി കുറയാം.
കാലിലെ നീര്: കരളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമം അല്ലാത്തതിനാൽ തന്നെ ശരീരത്തിലെ കാൽപാദങ്ങളിലും മടക്കുകളിലും നീർക്കെട്ടുണ്ടാകാം. ഇത്തരം വീക്കം ചെരുപ്പ് ധരിക്കാൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കും.
ക്ഷീണം: നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാണ്. പലപ്പോഴും ശരീരത്തിന് ക്ഷീണവും ബലഹീനതയും തോന്നിയേക്കാം.
ഉറക്കമില്ലായ്മ: ഉറക്കം കിട്ടാത്തത് കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കരൾ ശരിയാം വിധം പ്രവർത്തിക്കാത്തതിനാലുണ്ടാകുന്ന ശരീര വേദന, നീർക്കെട്ട്, അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഏറ്റക്കുറച്ചിലുകൾ എന്നിവ കാരണമാകാം ഈ ഉറക്കമില്ലായ്മ.
ചൊറിച്ചിൽ: ദേഹത്ത് മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നതും കരൾ രോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ചൊറിച്ചിലുണ്ടാകുന്ന ഭാഗത്ത് പ്രത്യേക പാടുകളൊന്നും ഉണ്ടാകണമെന്നില്ല. ത്വക്കിൽ അടിഞ്ഞു കൂടുന്ന ബെെൽ സാൾട്സ് ആയിരിക്കാം ഇതിന് കാരണം
മഞ്ഞനിറം: ത്വക്കിൽ അല്ലെങ്കിൽ കണ്ണിൽ മഞ്ഞനിറം കാണപ്പെടുന്നത് കരൾരോഗത്തിന്റെ സൂചനകളിലൊന്നാണ്. ബിലിറൂബിനാണ് ഇങ്ങനെയുള്ള മഞ്ഞനിറത്തിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.