)
എല്ലാവരുടെയും ജീവിതശൈലി മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. തിരക്കേറിയ ജീവിതത്തിനിടയിൽ ഭക്ഷണം പോലും സമയത്തിന് കഴിക്കാതെ പലരുടെയും ആരോഗ്യം മോശമാകാറുണ്ട്. എപ്പോഴെങ്കിലും ഭക്ഷണം കഴിച്ചാൽ മതിയല്ലോ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും നമ്മുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. തിരക്കുകൾക്കിടയിൽ ഏറെ വൈകി അത്താഴം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് ശരീരത്തിന് ഗുണം ചെയ്യില്ല. നേരത്തെ അത്താഴം കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഗുണം ചെയ്യുക. അതായത് ഉറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കൃത്യമായി ദഹിക്കാൻ സഹായിക്കും.
വൈകുന്നേരം 7 മണിക്കുള്ളിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിൽ നിങ്ങൾ പിന്തുടരേണ്ട ഒന്നാണ്. വൈകി ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ശരീരത്തെ ഒരേസമയം രണ്ട് ജോലികൾ ചെയ്യാൻ നിർബന്ധിതമാക്കുകയാണ്. ഉറങ്ങുന്ന സമയം എന്ന് പറയുന്നത് ശരീരത്തിന് വിശ്രമം കൊടുക്കുന്ന സമയമാണ്. വൈകി ഭക്ഷണം കഴിക്കുമ്പോൾ ഈ വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടത്തേണ്ടി വരും. ഇത് പിന്നീട് അസിഡിറ്റി, വയറു വീർക്കൽ, ഉറക്കക്കുറവ്, ശരീരഭാരം വർധിപ്പിക്കൽ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
വൈകുന്നേരം ഏഴ് മണിക്ക് മുൻപ് അത്താഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദഹനത്തിന് ആവശ്യമായ സമയം ശരീരത്തിന് നൽകാൻ സാധിക്കും. കൂടാതെ ശരീരത്തിന് ആവശ്യമായ വിശ്രമവും ലഭിക്കും. നേരത്തെ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കുകയും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.