കുടലിന്റെ ആരോഗ്യവും മാനസിക ക്ഷമതയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പട്ടതാണ്. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയും കാര്യക്ഷമതയെയും മാത്രമല്ല കുടല്‍ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നത്. ദഹനം, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ട്.
എന്താണ് സൂപ്പര്‍ഫുഡ് ....
കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെയാണ് നാം സൂപ്പര്‍ഫുഡ് എന്ന് വിളിക്കുന്നത്. മാര്‍ക്കറ്റില്‍ നിരവധി സൂപ്പര്‍ ഫുഡ്‌സ് കുറഞ്ഞ വിലയില്‍ ലഭ്യമാണ്. അത്തരം ചില ഗുണമേന്മയേറിയതും എന്നാല്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ സൂപ്പര്‍ ഫുഡ്‌സിനെക്കുറിച്ച് അറിയാം...
1. തൈര്
തൈര് ഒരു ഇന്ത്യന്‍ വിഭവമാണ്. ദഹനം, തണുപ്പിക്കല്‍, പ്രോബയോട്ടിക് ഗുണങ്ങള്‍ എന്നിവയ്ക്കായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ചുവരുന്നതായി, ലോക റെക്കോര്‍ഡ് ഹോള്‍ഡിംഗ് ന്യൂട്രിയോണിസ്റ്റും ഡയറ്റീഷ്യനുമായ ഡോ. പ്രത്യക്ഷ ഭരദ്വാജ് പറഞ്ഞു ''തൈര് കുടല്‍ സസ്യജാലങ്ങളെ നിലനിര്‍ത്താനും സഹായിക്കുന്നു.
2. ബട്ടര്‍ മില്‍ക്ക്
ബട്ടര്‍ മില്‍ക്ക് ഭക്ഷണത്തിന്റെ ദഹനത്തെ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് എരിവുള്ള ബട്ടര്‍ മില്‍ക്ക് കുടിക്കുന്നത് കുടലിന് നല്ലതാണെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു.
3. മൂങ് പരിപ്പ്
മറ്റൊരു സൂപ്പര്‍ഫുഡാണ് മൂങ് പരിപ്പ്. ഇവ എളുപ്പത്തില്‍ ദഹിക്കുന്നതും ധാരാളം നാരുകള്‍ അടങ്ങിയതുമാണ്.
4.ഫെര്‍മെന്റേഷന്‍ ഭക്ഷണങ്ങള്‍
ഫെര്‍മെന്റേഷന്‍ ഭക്ഷണങ്ങള്‍ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്്. കഞ്ഞി, ദോശ, ഇഡ്ഡലി എന്നിവ ഫെര്‍മെന്റേഷന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു.
5.നെല്ലിക്ക
വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. നെല്ലിക്ക വാര്‍ദ്ധക്യം തടയുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്. കൂടാതെ ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഏറെ ഗുണകരമാണ്. അതിനാല്‍ ഭക്ഷണത്തില്‍ ഇവ കൂടുതലായി ഉള്‍പ്പെടുത്തുക.
6. നെയ്യ്
ലയിക്കുന്ന ഫാറ്റി വിറ്റാമിനുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബ്യൂട്ടിറിക് ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നെയ്യ് ഒരാളുടെ ശരീരത്തില്‍ ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









