സേവനത്തിന്റെ വഴിയിൽ വ്യത്യസ്തരാണ് ഡെൽഹിയിലെ മലയാളി നഴ്സുമാര്‍!

സേവന മാതൃകയിൽ വ്യത്യസ്ഥരായി ദില്ലിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ 

Last Updated : Jul 28, 2020, 03:59 PM IST
സേവനത്തിന്റെ വഴിയിൽ വ്യത്യസ്തരാണ് ഡെൽഹിയിലെ മലയാളി നഴ്സുമാര്‍!

ന്യൂ ഡെൽഹി :സേവന മാതൃകയിൽ വ്യത്യസ്ഥരായി ദില്ലിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ 
കേറോണ ദുരിതകാലത്തിൽ വ്യത്യസ്ത സേവന മാതൃകയുമായ് ദില്ലിയിലെ മലയാളി നഴ്സുമാരുടെ സാംസ്കാരിക കൂട്ടായ്മയായ സനാതന സേവാ സമിതി.

Also Read:ഡൽഹിയിൽ സാമൂഹിക സേവന രംഗത്തും മലയാളി നഴ്സുമാർ സജീവം !

 

ലോക് ഡൗൺ സമയത്ത് ഡെൽഹിയിലെ ദുരിതത്തിലായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് 5001 ഭക്ഷണ പൊതികൾ വിതരണം ചെയ്തതിനു 
പുറമേ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന രാജ്യ തലസ്ഥാനത്തെയും  കേരളത്തിലേയും വിദ്യാർത്ഥികൾക്കായ് പത്ത് ടെലി വിഷനുകളും  
ഈ കോറോണ വാര്യേഴ്സ് വിതരണം ചെയ്തു.കേരളത്തിലെ തൃശൂർ, കോഴിക്കോട് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ 
സാമൂഹിക സംഘടനകളുമായ് ചേർന്നാണ് പ്രവർത്തനം സംഘടിപ്പിച്ചെതെന്ന് സംഘടന പ്രതിനിധികളായജിനേഷ് ഒളമതിൽ, ശ്രീവൽസൻ എന്നിവർ അറിയിച്ചു.

Also Read:''കാര്‍ഗില്‍ വിജയ്‌ ദിവസ്'';വെബിനാര്‍ സംഘടിപ്പിച്ച് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികൂട്ടായ്മ!

ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇവര്‍ തങ്ങളുടെ ജോലിതിരക്കിനിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുകയാണ്.
ലോക്ക് ഡൌണ്‍ സമയത്ത് ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും കുടുങ്ങിയ നിരവധി മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനും ഈ സംഘടനയുടെ 
ഇടപെടലിലൂടെ സാധിച്ചു.

Trending News