25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

ലോകമെമ്പാടും ആരോഗ്യ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ മൂന്ന് മാസമായി പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. 

Last Updated : Jul 5, 2020, 06:39 PM IST
  • ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചാല്‍ എല്ലാം പഴയപോലെയാകും എന്ന വിശ്വാസത്തിലാണ് എല്ലാവരും. എന്നാല്‍, ആജീവനാന്തം 'വര്‍ക്ക് ഫ്രം ഹോം' തുടരാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി?
25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

ലോകമെമ്പാടും ആരോഗ്യ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ മൂന്ന് മാസമായി പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. 

വീട്ടിലെ സ്വീകരണമുറി ഓഫീസ് മുറിയായി മാറിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യം അടുത്ത 25 വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് അറിയുമോ? 

25 മിനിറ്റ് ഓഫീസിലേക്ക് നടക്കുന്നതിനു പകരം സ്വീകരണ മുറിയിലേക്ക് പത്തടി നടക്കുകയാണ് ഇപ്പോള്‍. ഇതാണ് ആകെ ലഭിക്കുന്ന വ്യായാമം. 'വര്‍ക്ക് ഫ്രം ഹോമി'ന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മുന്‍പ് വ്യായാമത്തിനും ശാരീരികക്ഷമതയ്ക്കും പ്രാധാന്യം കൊടുത്തിരുന്ന ഒരാള്‍ ലോക്ക് ഡൌണ്‍ കാലത്ത് കൂടുതല്‍ പ്രാധാന്യം കൊടുത്തത് ഭക്ഷണത്തിനു൦ഒരിടത്ത് ഇരുന്നുള്ള ജോലിയ്ക്കുമാണ്. 

'പട്ടിയിറച്ചി പ്രേമം' ഇനിയില്ല; നായ വിഭവങ്ങള്‍ക്ക് നാഗാലാ‌‍ന്‍ഡില്‍ വിലക്ക്!!

 

ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചാല്‍ എല്ലാം പഴയപോലെയാകും എന്ന വിശ്വാസത്തിലാണ് എല്ലാവരും. എന്നാല്‍, ആജീവനാന്തം 'വര്‍ക്ക് ഫ്രം ഹോം' തുടരാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി?

25 വര്‍ഷം വര്‍ക്ക് ഫ്രം ഹോം തുടരുന്ന ഒരാള്‍ എങ്ങനെയിരിക്കുമെന്നുള്ളതിന്‍റെ ഒരു മോഡലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫിറ്റ്‌നസ് വിദഗ്തരു൦ സൈക്കോളജിസ്റ്റുകളു൦ ചേര്‍ന്നാണ് സൂസന്‍ എന്ന മോഡല്‍ തയാറാക്കിയിരിക്കുന്നത്. 

ആദ്യ ആറു മാസത്തില്‍ വിരാടിനൊപ്പം കഴിഞ്ഞത് 21 ദിവസം മാത്രം -അനുഷ്ക പറയുന്നു

ഓഫീസ് ജോലികള്‍ക്കായി പ്രത്യേകം നിര്‍മ്മിതമാല്ലാത്ത ഡൈനിംഗ് റൂം കസേരയില്‍ ഇരുന്നു ജോലി ചെയ്യുന്ന ആളാണ്‌ സൂസന്‍. ദിവസവും ഒന്‍പത് മണിക്കൂറിലധികം സ്ക്രീനിന് മുന്‍പിലിരുന്നാണ് സൂസന്റെ ജോലി. വ്യായാമം തീരെയില്ല. 

അങ്ങനെയെങ്കില്‍ അവര്‍ക്ക് കാഴ്ച കുറവ്, കണ്ണിനു ചുറ്റും ഇരുണ്ടനിറം, മുഖത്ത് അകാലമായ ചുളിവുകള്‍ എന്നിവയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേണ്ടത്ര വ്യായാമം ഇല്ലാത്തതിനാല്‍ അമിതഭാരമുണ്ട്. വിളറിയ മുഖമാണ്.  വിറ്റാമിൻ ഡിയുടെ അഭാവം മുടി കൊഴിച്ചിലിനും കാരണമായിട്ടുണ്ട്. 

Viral Video: കടല്‍ വെള്ളത്തില്‍ അവസാനിച്ച വിവാഹ ഫോട്ടോഷൂട്ട്‌!

 

മനുഷ്യ സമ്പര്‍ക്കം നഷ്ടമായതിനാല്‍ സൂസന് ചെറിയ വിഷാദമുണ്ട്. സമ്മര്‍ദ്ദം അധികമായതിനാല്‍ രക്തസമ്മര്‍ദ്ദവും ഹൃദയ രോഗങ്ങളും ഉണ്ടായേക്കാം. ശ്രദ്ധിക്കുക: സൂസനെപ്പോലെയാകാതെ, നിങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യുക.

Trending News