)
മഴക്കാലത്തെ ഈർപ്പമുള്ള അന്തരീക്ഷം അടുക്കള ശുചിത്വത്തിലും ഭക്ഷണസാധനങ്ങളുടെ സുരക്ഷയിലും വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അടുക്കളപ്പണി എളുപ്പമാക്കാനും മഴക്കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ തടയാനും പരമ്പരാഗതമായി പല പൊടിക്കൈകളും ഉണ്ട്. ഇത് ഭക്ഷ്യവസ്തുക്കൾ കേടാകാതെ ഇരിക്കാനും മഴക്കാലത്തെ ഈർപ്പം മൂലമുള്ള പ്രശ്നങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷമായിരിക്കുന്നത് അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങളിൽ പൂപ്പൽ ഉണ്ടാകാൻ കാരണമാകും. ശ്രദ്ധിച്ചില്ലെങ്കിൽ പൂപ്പൽ ബാധിച്ച് ഇവ നശിച്ചുപോകാൻ ഇടയുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിൽ ഈർപ്പമുണ്ടാകുന്നതാണ് പൂപ്പലിലേക്ക് നയിക്കുന്നത്. അതിനാൽ അൽപം ഉപ്പ് ഈ പാത്രങ്ങളിൽ ഇട്ടുവയ്ക്കുക. സോഡിയം ക്ലോറൈഡ് ഈർപ്പം ആഗിരണം ചെയ്ത് സുഗന്ധവ്യഞ്ജനങ്ങളിൽ ഈർപ്പമുണ്ടാകുന്നത് തടയുന്നു.
ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ എളുപ്പം കേടാകുന്ന സമയമാണ് മഴക്കാലം. ഇവ ഈർപ്പം പുറത്ത് വിടുന്ന വസ്തുക്കളാണ്. അതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും കൂടിയാകുമ്പോൾ ഇവ എളുപ്പം ചീഞ്ഞുപോകുന്നു. അതിനാൽ ഇവ ഈർപ്പം ഇല്ലാത്ത വൃത്തിയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കണം. ഇവയ്ക്കൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കൾ ചേർത്ത് വയ്ക്കരുത്.
മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകുന്നത് തടയാൻ മുട്ട പുഴുങ്ങാനിടുന്നതിന് ഒപ്പം അൽപം എണ്ണ ഒഴിച്ചാൽ മതി. ഇത് മുട്ട പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും. കറിവേപ്പില ഇതളുകളാക്കി ഈർപ്പം കടക്കാത്ത കണ്ടെയ്നറിലാക്കി സൂക്ഷിക്കുന്നത് കുറേ നാൾ കറിവേപ്പില കേടാകാതെ സൂക്ഷിക്കാൻ സഹായിക്കും. അടുക്കളയിലെ ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ അൽപം മഞ്ഞൾപൊടി വിതറിയിടുക. പച്ച മുളക് തണ്ട് കളഞ്ഞ് ഈർപ്പമില്ലാത്ത കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.