മിക്ക ആളുകളെയും അലട്ടുന്ന ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. പലരും ഇതിനായി മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ലളിതമായ ശീലങ്ങളിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നമുക്ക് സാധിക്കും. അതിനായി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്താം. ദഹനം സുഗമമാക്കാനുള്ള ചില വഴികൾ നോക്കാം...
നാരുകൾ അടങ്ങിയ ഭക്ഷണം - പച്ചക്കറികൾ, പഴങ്ങൾ, തവിടോടു കൂടിയ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.
വെള്ളം ധാരാളം കുടിക്കുക - ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുന്നത് ദഹനപ്രശ്നം പരിഹരിക്കാൻ സഹായിക്കും.
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക - ദഹനം തുടങ്ങുന്നത് വായിൽ നിന്നായത് കൊണ്ട് തന്നെ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കേണ്ടത് പ്രധാനമാണ്. ഇത് ഉമിനീരിലെ എൻസൈമുകൾ ഭക്ഷണത്തെ ലളിതമാക്കുകയും വയറിലെ ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും.
Also Read: Unniyappam Recipe: നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഇനി വീട്ടിലുണ്ടാക്കാം; റെസിപ്പി ഇതാ..!
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക - ദിവസവും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ ദഹന എൻസൈമുകളുടെ പ്രവർത്തനം കൃത്യമാക്കാൻ സഹായിക്കും.
പ്രോബയോട്ടിക്സ്
തൈര്, മോര് തുടങ്ങിയ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ദഹനശക്തി കൂട്ടുകയും ചെയ്യും.
ലഘുവായ വ്യായാമം - ഭക്ഷണത്തിന് ശേഷം അല്പനേരം നടക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









