)
ചിക്കൻ പ്രോട്ടീനിന്റെ മികച്ച് ഉറവിടമാണ്. പാകം ചെയ്യാൻ എളുപ്പവും രുചിയേറിയതുമായ ചിക്കന് ഫാൻസും കൂടുതലാണ്. എന്നാൽ ആഴ്ച്ചയിൽ എത്ര ഗ്രാം വരെ ചിക്കൻ കഴിക്കാമെന്ന് അറിയാമോ? ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതല്‍ ചിക്കൻ കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്.
ന്യൂട്രിയന്റ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ വൈറ്റ് മീറ്റ് കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അപകടസാധ്യത കൂടതലായി കാണുന്നത്.
നാലായിരം പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഇതിൽ നിന്ന് ആഴ്ചയിൽ 300 ഗ്രാമിലധികം ചിക്കൻ കഴിക്കുന്നവരിൽ നൂറ് ഗ്രാമിൽ താഴെ കഴിക്കുന്നരേ അപേക്ഷിച്ച അകാലമരണ സാധ്യത 27 ശതമാനം അധികമാണെന്നാണ് കണ്ടെത്തൽ. ഇവരിൽ ഗാസ്ട്രോ ഇന്റസ്റ്റൈനൽ അർബുദസാധ്യതയും ഇരട്ടിയാണ്.
അതേസമയം, ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിനും ചിക്കനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതും ആവശ്യമാണെന്ന് പഠനത്തിൽ പറയുന്നു. ചിക്കന്റെ അളവ് അല്ലാതെ മറ്റ് കാര്യങ്ങൾ പരിഗണിക്കാത്തതും പഠനത്തിന്റെ പോരായ്മയാണ്. വ്യത്യസ്ത മനുഷ്യരിലുണ്ടാകുന്ന ശാരീരിക അധ്വാനവും പരിഗണിച്ചിട്ടില്ല. എന്നാൽ, സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവര്‍ അതിന്റെ അളവ് സംബന്ധിച്ച് ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.