)
രുചിയും ഗുണവും ഒരുപോലെ നൽകുന്ന മോരുകറി വളരെയെളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്നതാണ്. അടുക്കളയിലെ തുടക്കക്കാർക്ക് പോലും മോരുകറി പെട്ടെന്ന് തയ്യാറാക്കിയെടുക്കാം. മലയാളികൾ വ്യത്യസ്ത രുചിയിലും നിറത്തിലും മണത്തിലും മോരുകാച്ചാറുണ്ട്. തേങ്ങയരച്ചും അരക്കാതേയും മോര് കാച്ചും. കുറച്ചധികം ദിവസം ചീത്തായാവാതെ സൂക്ഷിക്കുവാനായി മോര് കറി ഇനി ഇങ്ങനെയുണ്ടാക്കാം.
അടുപ്പിൽ ഒരു ഫ്രയിങ് പാൻ വെച്ച് ചൂടായാൽ വെളിച്ചെണ്ണയൊഴിക്കാം, അതിലേക്ക് കടുക് പൊട്ടിക്കണം. തീ കുറച്ച് വെച്ച് ഒരു സ്പൂൺ ഉലുവയും മൂന്ന് ചെറിയ ചുവന്നമുളകും ചേർത്ത് വഴറ്റാം, ശേഷം ചെറുതായി ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും, ചീന്തിയിട്ട പച്ചമുളകും, കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കണം. അതിലേക്ക് ചെറിയ ഉള്ളി ചേർക്കേണ്ടതില്ല, ചെറിയ ഉള്ളി ചേർക്കുന്നത് കറി പെട്ടെന്ന് കേടാകാൻ കാരണമായേക്കും. പാനിൽ നേരത്തെ വഴറ്റിവെച്ച കൂട്ടിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടിയും ഒരു നുള്ള് മുളക് പൊടിയും ജീരക പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. പൊടികൾ ചേർത്ത് വഴറ്റുക പാകമായി കഴിയുമ്പോൾ തീ അണയ്ക്കുക. ശേഷം മിക്സിയിൽ കട്ട തൈര് അടിച്ചെടുക്കാം.
അടിച്ചെടുത്ത തൈര് മോരിന്റെ പരുവത്തിൽ ആക്കണം. ശേഷം നേരത്തെ പൊടികളിട്ട് മൂപ്പിച്ചുവെച്ച കൂട്ടിലേക്ക് ഇത് ഒഴിച്ച് യോജിപ്പിക്കണം. തൈര് ചെറിയ തീയിൽ വെച്ച് ചൂടാക്കിയെടുക്കാം, തീയണക്കുക. (തെെര് ഒഴിച്ചതിന് ശേഷം ചൂടാക്കിയില്ലെങ്കിലും കുഴപ്പമില്ല) ആഹാ.. രുചികരമായ മോര് കറി റെഡി. ഇങ്ങനെ നാളികേരവും ചെറിയുള്ളിയും ചേർക്കാത്ത മോരുകറി പെട്ടെന്ന് ചീത്തയാവില്ല.
ചേരുവകൾ
തൈര് - 2 കപ്പ്
മഞ്ഞൾപൊടി - 1/4 സ്പൂൺ
ജീരകപൊടി - 1/4 സ്പൂൺ
പച്ചമുളക് - 3 എണ്ണം
എണ്ണ - 1/2 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടുക് വറുക്കാൻ
കടുക് - 1 ടീസ്പൂൺ
വറ്റൽ മുളക് - 3 എണ്ണം (ചെറുത്)
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 4 എണ്ണം
കറിവേപ്പില - 3 തണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.