Orange Peel For Skin: ഓറഞ്ചിന്റെ തൊലി കളയല്ലേ! ചര്‍മ്മം തിളങ്ങാന്‍ ബെസ്റ്റാണ്

മുഖത്തെ കരിവാളിപ്പ് അകറ്റാനും, മുഖക്കുരുവിനെ നീക്കം ചെയ്യാനും മികച്ചതാണ് ഓറഞ്ച് തൊലി.  

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 06:41 PM IST
  • എണ്ണമയമുളള ചര്‍മ്മത്തിന് ഓറഞ്ചിന്റെ തൊല്ലി വളരെ നല്ലത്.
  • വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് ഓറഞ്ചിന്റെ തൊല്ലി സഹായിക്കുന്നു.
Orange Peel For Skin: ഓറഞ്ചിന്റെ തൊലി കളയല്ലേ! ചര്‍മ്മം തിളങ്ങാന്‍ ബെസ്റ്റാണ്

സിട്രസ് പഴവര്‍ഗ്ഗത്തില്‍ പെട്ട ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ഓറഞ്ച്. വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് ഇത് സഹായിക്കുന്നു. ഓറഞ്ചില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്സ്ഫോളിയേറ്റിംഗ് ഘടകമായി പ്രവര്‍ത്തിക്കുന്നു. എണ്ണമയമുളള ചര്‍മ്മത്തിന് ഓറഞ്ചിന്റെ തൊല്ലി വളരെ നല്ലത്. 

ഓറഞ്ചിന്റെ തൊലി എങ്ങനെ ഉപയോഗിക്കാം?

1. ഓറഞ്ച് തൊലിയുടെ പൊടിയും, അരി പൊടിയും റോസ് വാട്ടറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തില്‍ ആക്കുക. എന്നിട്ട് മുഖത്ത് പുരട്ടുക, സ്ഥിരമായി ഇത് തുടര്‍ന്നാല്‍ മുഖത്തിന് തിളക്കം ഉണ്ടാക്കുകയും പാടുകള്‍ മാറ്റുകയും ചെയ്യും.

2. ഓറഞ്ച് തൊലി പൊടിച്ചതും, കടലമാവും തേനില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചുളിവുകളെയും മുഖക്കുരുവിനെയും കറുത്തപാടുകളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

3. ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക.  ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പ് അകറ്റാനും ഈ പാക്ക് സഹായിക്കും. 

4. ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് കുറച്ച് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും സഹായിക്കും. 

5. കറ്റാര്‍വാഴയുടെ ജെല്ലും, ഓറഞ്ച് തൊലി പൊടിച്ചതും നന്നായി യോജിപ്പിച്ച്  മുഖത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. സ്ഥിരമായി ഈ പാക്ക് ഇടുന്നതിലൂടെ മുഖത്തെ കരിവാളിപ്പ് അകറ്റി നിറമുളളതായി തോന്നിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News