)
മറ്റൊരു ജീവിയുടെ ആന്തരികാവയവം മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. മുൻപ് ഹൃദയം, വൃക്ക എന്നീ അവയവങ്ങളാണ് ശസ്ത്രക്രിയയിലൂടെ മനുഷ്യശരീരത്തിൽ ചേർത്തത്. ഇപ്പോൾ ശ്വാസകോശവും ശസ്ത്രക്രിയയിലൂടെ മനുഷ്യശരീരത്തിൽ മാറ്റിവച്ചിരിക്കുകയാണ്.
മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവച്ചത് വിജയമായിരുന്നുവെന്ന വിവരം ശാസ്ത്ര ലോകം പുറത്തുവിട്ടു. ചൈനയിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച 39കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇടത് ശ്വാസകോശമാണ് മാറ്റിവച്ചത്.
മറ്റൊരു ജീവി വർഗത്തിന്റെ അവയവങ്ങളോ കോശങ്ങളോ മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ചികിത്സയെ സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് പറയുന്നത്. ഇതിലൂടെ അവയവ ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. നെയ്ചർ മെഡിസിൻ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.