LPG Offers: എൽപിജി സിലിണ്ടറിന് 800 രൂപ വരെ ഓഫർ; ഈ ആനുകൂല്യം മെയ് 31 വരെ മാത്രം
LPG Booking Offer:ഈ മാസം തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ-ഡീസൽ വില വർധിച്ചു. ഗാർഹിക സിലിണ്ടറിനും 809 രൂപയാണ് വില. പെട്രോൾ ഡീസലിന്റെ വിലയിൽ നിങ്ങൾക്ക് കിഴിവ് ലഭിക്കില്ല കാരണം ഇത് എണ്ണക്കമ്പനികളുടെ കൈകളിലാണ്. എന്നാൽ നിങ്ങൾക്ക് എൽപിജി സിലിണ്ടരിൽ അഥവാ ഗാർഹിക സിലിണ്ടറിൽ വലിയ discount ലഭിക്കും. കിഴിവ് കുറവൊന്നുമല്ല കേട്ടോ ഏതാണ്ട് 800 രൂപയോളം ലഭിക്കും.
LPG Gas Booking Offer On Paytm: ഈ മാസം തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ-ഡീസൽ വില വർധിച്ചു. ഗാർഹിക സിലിണ്ടറിനും 809 രൂപയാണ് വില. പെട്രോൾ ഡീസലിന്റെ വിലയിൽ നിങ്ങൾക്ക് കിഴിവ് ലഭിക്കില്ല കാരണം ഇത് എണ്ണക്കമ്പനികളുടെ കൈകളിലാണ്. എന്നാൽ നിങ്ങൾക്ക് എൽപിജി സിലിണ്ടരിൽ അഥവാ ഗാർഹിക സിലിണ്ടറിൽ വലിയ discount ലഭിക്കും. കിഴിവ് കുറവൊന്നുമല്ല കേട്ടോ ഏതാണ്ട് 800 രൂപയോളം ലഭിക്കും.
എൽപിജി സിലിണ്ടറിൽ 800 രൂപ വരെ ഓഫർ!
Paytm ഈ മാസവും തങ്ങളുടെ ഉപഭോക്താക്കൾക്കായി എൽപിജി ബുക്കിംഗിനും പേയ്‌മെന്റിനും അടിപൊളി ഓഫർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 809 രൂപയുടെ ഗ്യാസ് സിലിണ്ടറിന് വെറും 9 രൂപ മാത്രം നൽകിയാൽ മതിയാകും. ഈ ക്യാഷ്ബാക്ക് ഓഫറിന് കീഴിൽ ഒരു ഉപഭോക്താവ് ആദ്യമായി ഗ്യാസ് സിലിണ്ടർ പേടിഎമ്മിലൂടെ ബുക്ക് ചെയ്യുകയാണെങ്കിൽ അയാൾക്ക് 800 രൂപ വരെ ലഭിക്കും.
Also Read: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം..
Paytm ൽ ക്യാഷ്ബാക്ക് എങ്ങനെ ലഭിക്കും
Paytm ന്റെ ഈ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ 2021 മെയ് 31 വരെ നിങ്ങൾക്ക് അവസരമുണ്ട്. ഈ ആനുകൂല്യം ആദ്യമായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും പേടിഎമ്മിലൂടെ പണമടയ്ക്കുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്.
എൽപിജി സിലിണ്ടറിനായി നിങ്ങൾ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുമ്പോൾ ഓഫറിന് കീഴിൽ നിങ്ങൾക്ക് ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും. അതിന് 800 രൂപ ക്യാഷ്ബാക്ക് മൂല്യം ഉണ്ടാകും. ഈ ഓഫർ നിങ്ങൾ സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ അപ്ലൈ ആകും. കുറഞ്ഞത് 500 രൂപയെങ്കിലും ഉള്ള പേയ്‌മെന്റിന് മാത്രമേ ഈ ഓഫർ ഉപയോഗിക്കാൻ കഴിയൂ. ക്യാഷ്ബാക്കിനായി നിങ്ങൾക്ക് സ്ക്രാച്ച് കാർഡ് തുറക്കേണ്ടിവരും, അത് ബിൽ പേയ്മെന്റിന് ശേഷമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ക്യാഷ്ബാക്കിന്റെ തുക 10 മുതൽ 800 രൂപ വരെയാണ്. 7 ദിവസത്തിനുള്ളിൽ നിങ്ങൾ ഈ സ്ക്രാച്ച് കാർഡ് ഉപയോഗിക്കേണ്ടിവരും. അതിനുശേഷം നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.
Also Read: തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും താൻ തൃശൂർക്കാർക്കൊപ്പം: Suresh Gopi
ബുക്കിംഗ് ഇങ്ങനെ ചെയ്യാം
ഈ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിൽ പേടിഎം ആപ്പ് download ചെയ്യണം. ഇതിനുശേഷം, നിങ്ങളുടെ ഗ്യാസ് ഏജൻസിൽനിന്നും സിലിണ്ടർ ബുക്കിംഗ് നടത്തേണ്ടതുണ്ട്. ഇതിനായി, Paytm അപ്ലിക്കേഷനിൽ Show more എന്നതിലേക്ക് പോയി ക്ലിക്കുചെയ്യുക, തുടർന്ന് Recharge and Pay Bills ൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം book a cylinder എന്ന ഓപ്ഷൻ നിങ്ങൾ കാണും. ഇവിടെ നിങ്ങളുടെ ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക. ബുക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ FIRSTLPG യുടെ പ്രൊമോ കോഡ് നൽകണം. ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഒരു ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കും. ഈ സ്ക്രാച്ച് കാർഡ് 7 ദിവസത്തിനുള്ളിൽ ഉപയോഗിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.