തിരുവനന്തപുരം: COVID 19  മുക്തരായാകുന്നവരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ്. കൊറോണ മുക്തരാകുന്നവരിൽ 10 ശതമാനത്തിലധികം ആളുകളിൽ  അസുഖങ്ങൾ ബാധിക്കുന്നുണ്ട്. ഇവരുടെ  ചികിത്സയ്ക്കായി പ്രാഥമിക   ആരോഗ്യ കേന്ദ്രങ്ങളിൽ പോസ്റ്റ് കോവിഡ്  ക്ലിനിക്കുകൾ സ്ഥാപിക്കാനായാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതു സംബന്ധിച്ച് മാർഗരേഖ ആരോഗ്യ വകുപ്പ്പുറത്തിറക്കി കഴിഞ്ഞു. വിദഗ്ദ്ധരുമായി സംസാരിക്കാൻ ടെലി മെഡിസിൻ സൗകര്യവും ഒരുക്കും. കൊറോണ (Corona Virus) മുക്തരായവരിൽ രോഗ ലക്ഷണങ്ങൾ നിലനിൽക്കുന്നതായാണ് കണ്ടെത്തൽ. ശ്വാസകോശ സംബന്ധമായ  പ്രശ്നങ്ങൾ  ചെറുപ്പക്കാരിൽ പോലും കാണാൻ സാധിക്കുന്നു. 


ALSO READ | പൊതിചോറിനുള്ളില്‍ 100 രൂപ, മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും


10 -15 ശതമാനം വരെ ആളുകളിൽ സാരമായ ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കുന്നതായും 5 ശതമാനം പേരുടെ നില ഗുരുതരമാകുന്നതായും നിരീക്ഷണത്തിൽ വ്യക്തമായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമെ  സാമൂഹ്യ ആരോഗ്യ  കേന്ദ്രങ്ങൾ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ക്ലിനിക്കുകൾ തുടങ്ങാനാണ് നിർദേശം. 


നിശ്ചിത  ദിവസങ്ങളിൽ ഇവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. കൊറോണ വൈറസിൽ നിന്നും മുക്തി നേടിയവർക്ക് മാസത്തിൽ ഒരിക്കൽ ഇവിടെയെത്തി  പരിശോധന നടത്താം. ശ്വാസകോശ, ഹൃദയ, നാഡീവ്യൂഹ രോഗങ്ങൾ കണ്ടെത്തുന്നവരെ താലൂക്ക്, ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് അയക്കാം. 


ALSO READ | Viral Video: ഇതൊരു കാച്ചില്‍ മാജിക്; തനി നാടന്‍ നാഗാലാന്‍ഡ് വിഭവവുമായി Smriti Irani


രോഗമുക്തി നേടിയവർ ആവശ്യത്തിന് വിശ്രമിക്കുക, പൂർണ്ണമായും സുഖപ്പെടും വരെ കഠിനമായ  ജോലികൾ  ചെയ്യാതിരിക്കുക എന്നുമാണ് നിർദേശം. വൈറസിൽ നിന്നും മുക്തി നേടിയവർ മറ്റ്  അസുഖങ്ങൾ  മൂർച്‌ഛിച്ച് മരണപ്പെടുന്നു എന്ന  ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ കൂടി കണക്കിലെടുത്തതാണ് നീക്കം.