നിങ്ങളൊരു കോഴി ഫാം ഉടമയാണോ? IBD-യെ ശ്രദ്ധിച്ചില്ലെങ്കിൽ ഫാം കാലിയാകും

കോഴി ഫാമിൽ IBD  ബാധിച്ചിട്ടുള്ള  എല്ലാ കർഷകരും ഇതുവരെ നേരിട്ടിരിക്കുന്നത് ഭീകരമായ പ്രശ്നങ്ങളാണ്.

Last Updated : Oct 29, 2020, 04:57 PM IST
    അടുത്ത ബാച്ച് കോഴികളെ ഇറക്കും മുൻപ് ഫാം 15 ദിവസമെങ്കിലും കാലിയായി ഇടുക.
    പൊട്ടാസ്യം പെർമാംഗനേറ്റും ഫോർമാലിനും ഉപയോഗിച്ഛ് ഫ്യൂമിഗേഷൻ ചെയ്യുക.
നിങ്ങളൊരു കോഴി ഫാം ഉടമയാണോ?  IBD-യെ ശ്രദ്ധിച്ചില്ലെങ്കിൽ ഫാം കാലിയാകും
കോഴി ഫാമിൽ നിന്നും  അത്രയും കാലം ലഭിച്ച സമ്പാദ്യമത്രയും പെട്ടന്നൊരു ദിവസം ഇല്ലാതാകുക. ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം, അല്ലേ?
 
ശ്രദ്ധിച്ചില്ലെങ്കിൽ കോഴികളിലെ  പ്രതിരോധ ശേഷി പൂർണമായും ഇല്ലാതാകുന്ന  ഐബിഡി (Infectious Bursal Disease)യ്ക്ക് നിങ്ങളുടെ സമ്പാദ്യം മുഴുവനും ഇല്ലാതാക്കാൻ  കഴിയും. പ്രതിരോധ ശേഷി കുറയുന്നതിലൂടെ  കോഴികളിൽ മറ്റ്  പല  അസുഖങ്ങളും വളരെ വേഗത്തിൽ ബാധിക്കുന്നു എന്നതായാണ് ഇതിനു  കാരണം. കോഴി ഫാമിൽ IBD  ബാധിച്ചിട്ടുള്ള  എല്ലാ കർഷകരും ഇതുവരെ നേരിട്ടിരിക്കുന്നത് ഭീകരമായ പ്രശ്നങ്ങളാണ്. ഫലപ്രദവും കൃത്യവുമായ ഒരു ചികിത്സാ രീതി IBDയ്ക്ക്  അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതും ഇതിന്  കാരണമാണ്.
 
IBDയും ഗംബോറോയും
 
ബിർണവൈറിഡേ വിഭാഗത്തിൽപ്പെട്ട  IBD വൈറസാണ് രോഗകാരണം. കോഴി ഫാമുകളിൽ കണ്ടുവരുന്ന IBD ആദ്യമായി രോഗ നിർണ്ണയം  നടത്തിയത് അമേരിക്കയിലെ ഗംബോറോ എന്ന സ്ഥലത്താണ്. അങ്ങനെയാണ് IBDയ്ക്ക് ഗംബോറോ രോഗം എന്ന വിളിപ്പേരുണ്ടായത്.

ALSO READ || അക്ഷയ് കുമാറിന്‍റെ ' ലക്ഷ്മി ബോംബ് ' നിരോധിക്കണം, സിനിമയ്ക്കെതിരെ ഹൈന്ദവ സംഘടനകള്‍

പടരുന്നത് എങ്ങനെ?
 
IBD ബാധിച്ച കോഴികൾ കാഷ്‌ഠത്തിലൂടെയും മറ്റ്  സ്രവങ്ങളിലൂടെയും  വൈറസിനെ പുറം തള്ളുന്നു. ഇവ വളമായി  ഉപയോഗിക്കുന്ന കൃഷി സ്ഥലങ്ങളിൽ നിന്നും വൈറസ് പടരാം. കൂടാതെ, കാറ്റിലൂടെയും ഉപകരണങ്ങളുടെ  കൈമാറ്റം വഴിയും  ഇവ മറ്റ്  ഫാമുകളിലേക്കും  എത്താം.
 
പ്രതിരോധ൦  രണ്ട്  വാക്സിനുകളിലൂടെ...
 
കോഴിക്കുഞ്ഞിന്  ആവശ്യമായ വാക്സിനുകൾ  അമ്മ കോഴിയ്ക്ക് നൽകുന്നത് ഫലപ്രദമാണ്. ഇതിലൂടെ 14 ദിവസ൦ വരെ കോഴിക്കുഞ്ഞുങ്ങൾക്ക് IBDയെ പ്രതിരോധിക്കാനാകും.  12  ദിവസങ്ങൾക്ക് മുൻപ് വാക്സിൻ നൽകിയാൽ അത് വിപരീത ഫലം നൽകാൻ ഇടയാകും. IBDയ്ക്കെതിരായ രണ്ടു വാക്സിനുകൾ:
 
> ഇന്റർമീഡിയറ്റ് വാക്സിൻ -പതിനാലാം ദിവസം നൽകുന്നു
> ഇന്റർമീഡിയറ്റ് പ്ലസ് വാക്സിൻ -ഇരുപത്തിയെട്ടാം ദിവസം നൽകുന്നു

ALSO READ || Viral Video: ബുർജ് ഖലീഫ; വൈറലായി 'ലക്ഷ്മി ബോംബി'ലെ ആദ്യ ഗാനം

IBDയുടെ ലക്ഷണങ്ങൾ

 
> കഴുത്തിനു പിറകിലെ രോമങ്ങൾ ഉയർന്നു നിൽക്കുന്നതാണ് ആദ്യ സൂചന. എന്നാൽ, അത് മറ്റെന്തെങ്കിലും അസുഖമാകാൻ  സാധ്യതയുണ്ട്.
> തീറ്റയെടുക്കുന്നത് കുറയും.
> കോഴികൾ തൂങ്ങി നിൽക്കാൻ ആരംഭിക്കും.
> ശക്തമായ പൈയുടെ ചൂട് അനുഭവപ്പെടും
> വെള്ള നിറത്തിൽ വയറിളക്കം
> പിന്നീട് വെള്ളവും തീറ്റയും എടുക്കാനാകാതെ ഒരു കാൽ  മടക്കിവച്ച് ചൂണ്ട് ലിറ്ററിൽ  കുത്തിവച്ച് മരണം സംഭവിക്കു൦.
 
ചികിത്സയും ഫ്യുമിഗേഷനും
 
വൈറസ് അസുഖമായതിനാൽ  ഫലപ്രദമായ ചികിത്സ  അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ, അണുബാധ തടയാൻ ആന്റിബയോട്ടിക്കുകൾ വളരെ ഫലപ്രദമാണ്. എന്നാൽ, ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകണമെങ്കിൽ  അവ വെറ്റിനറി  ഡോക്ടറുടെ നിർദേശം അനുസരിച്ചുള്ളവയാകണം.  
 
IBD ബാധിച്ച കോഴികൾക്ക് ലാസോട്ട വാക്സിൻ നൽകുന്നത് ഫലപ്രദമാണ്. കോഴി വസന്ത വരാതിരിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും. സാന്ദ്രത വർധിപ്പിച്ച് അണുനാശിനികൾ  4 ദിവസം തുടർച്ചയായി അന്തരീക്ഷത്തിൽ സ്പ്രേ  ചെയ്യണം. അടുത്ത ബാച്ച് കോഴികളെ ഇറക്കും മുൻപ് ഫാം  15  ദിവസമെങ്കിലും  കാലിയായി ഇടുക. ശേഷം പൊട്ടാസ്യം പെർമാംഗനേറ്റും ഫോർമാലിനും  ഉപയോഗിച്ഛ് ഫ്യൂമിഗേഷൻ ചെയ്യുക.
 
കർഷകർ ചെയ്യേണ്ടത്:
 
1. ഫാമുകളിൽ സന്ദർശകരെ ഒഴിവാക്കുക.
2. IBD സ്ഥിരീകരിച്ച  ഫാമുകളിൽ പോകാതെയിരിക്കുക.
3. സമീപമുള്ള  കൃഷിയിടത്ത് കോഴിവളം ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടാൽ  ഫാമും  പരിസരവും  അണുവിമുക്തമാക്കുക.
4. ഫാമിനുള്ളിൽ പ്രത്യേക  വസ്ത്രവും പാദരക്ഷകളും ധരിക്കുക. പാദരക്ഷകൾ അണുനാശിനി  ലായനിയിൽ മുക്കി ഉപയോഗിക്കുക.
5. ഫാ൦ സന്ദർശിക്കുന്ന  ഉടമ  സ്വന്തം വസ്ത്രങ്ങൾ അഴിച്ചു വച്ച് ഫാം വസ്ത്രം ധരിക്കുക.
6. അണുനാശിനി സ്പ്രേ ചെയ്ത ശേഷം മാത്രം ഫാമിനുള്ളിൽ പ്രവേശിക്കുക.
7. മറ്റ് ഫാമുകളിൽ  നിന്നുമുള്ള ഉപകരണങ്ങൾ ഒഴിവാക്കുക.
8. തീറ്റ കൊണ്ടുവരുന്ന  വണ്ടികൾ അണുവിമുക്തമാക്കുക.
9. പ്രതിരോധ ശേഷി വർധിപ്പിക്കാൻ കോഴികൾക്ക് ടോണിക്കുകൾ നൽകുക.
10. പത്ത് ദിവസത്തിലൊരിക്കൽ  ഷെഡിന്റെ  പകുതി ഉയരത്തിൽ അന്തരീക്ഷത്തിൽ അണുനാശിനി സ്പ്രേ ചെയ്യുക.

More Stories

Trending News