ലാപ്ടോപിന് മുന്നിലിരുന്ന് കണ്ണുകള്‍ മടുത്തോ? പാല് കൊണ്ട് രവീണയുടെ സിമ്പിള്‍ ടിപ്

ലോകമെമ്പാടും ആരോഗ്യ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ മൂന്ന് മാസമായി പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. 

Last Updated : Jul 18, 2020, 12:21 PM IST
  • ഒരു ബൌളില്‍ തണുത്ത പാലെടുക്കുക. ഇതിലേക്ക് രണ്ട് കോട്ടന്‍ ബാള്‍ മുക്കുക. ശേഷം അത് നന്നായി പിഴിഞ്ഞെടുത്ത് കണ്‍പോളയ്ക്ക് വെക്കുക. ഏതാനം സമയം ഇങ്ങനെ വച്ച ശേഷം അതെടുത്ത് മാറ്റുക. ഇത് കണ്ണുകളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് താര൦ പറയുന്നത്..
ലാപ്ടോപിന് മുന്നിലിരുന്ന് കണ്ണുകള്‍ മടുത്തോ? പാല് കൊണ്ട് രവീണയുടെ സിമ്പിള്‍ ടിപ്

ലോകമെമ്പാടും ആരോഗ്യ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ മൂന്ന് മാസമായി പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. 

വീട്ടിലെ സ്വീകരണമുറി ഓഫീസ് മുറിയായി മാറിയിരിക്കുകയാണ്. ലാപ്ടോപ്പിനും മൊബൈലിനും മുന്‍പിലാണ് ഇപ്പോള്‍ എല്ലാവരും. 'വര്‍ക്ക് ഫ്രം ഹോം' (Work From Home) വിചാരിച്ചത് പോലെ അത്ര സുഖമുള്ള കാര്യമല്ലെങ്കിലും എല്ലാവരും അതിനോട് ഒരു പരിധി വരെ പൊരുത്തപ്പെട്ട് കഴിഞ്ഞു എന്നതാണ് വാസ്തവം.

25 വര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

ഇത് ഒരു പരിധിവരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കു൦. ഇപ്പോഴിതാ, കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഒരു ടിപ്പുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് (Bollywood) താരം രവീണ ടണ്ഠന്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം (Instagram) പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം കണ്ണിന്റെ സംരക്ഷ(Eye Care)ണത്തിനുള്ള ടിപ് പങ്കുവയ്ക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

#itsawednesday #beautytalkieswithravz in the pandemic , why should our eyes suffer a few tips for keeping your eyes strain free, relaxed and moisturised . Get rid of your #darkcircles #stayhomestaysafe

A post shared by Raveena Tandon (@officialraveenatandon) on

വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കുന്നവരുമാണ് കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നാണ് രവീണ ടണ്ഠന്‍ പറയുന്നത്. തണുത്ത പാല്‍ ഉപയോഗിച്ചുള്ള ഒരു സിമ്പിള്‍ ടിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം വിജയകരം; സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്

ചെയ്യേണ്ടത്: 

ഒരു ബൌളില്‍ തണുത്ത പാലെടുക്കുക. ഇതിലേക്ക് രണ്ട് കോട്ടന്‍ ബാള്‍ മുക്കുക. ശേഷം അത് നന്നായി പിഴിഞ്ഞെടുത്ത് കണ്‍പോളയ്ക്ക് വെക്കുക. ഏതാനം സമയം ഇങ്ങനെ വച്ച ശേഷം അതെടുത്ത് മാറ്റുക. ഇത് കണ്ണുകളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് താര൦ പറയുന്നത്. കൂടാതെ, കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത നിറം ഇല്ലാതെയാക്കാനും ഇത് സഹായിക്കുമെന്നാണ് രവീണ ടണ്ഠന് പറയുന്നത്.

More Stories

Trending News