Raw Milk Skin Benefits: ചര്‍മ്മ കാന്തിക്ക് ഉത്തമം പച്ചപ്പാല്‍, എങ്ങിനെ ഉപയോഗിക്കണം? അറിയാം
കാലാവസ്ഥയനുസരിച്ച് സൗന്ദര്യ സംരക്ഷണം നടത്തുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍
Raw Milk Skin Benefits: കാലാവസ്ഥയനുസരിച്ച് സൗന്ദര്യ സംരക്ഷണം നടത്തുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍
ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം വീട്ടില്‍ത്തന്നെ ലഭിച്ചാലോ?
ഉദാഹരണത്തിന് ശൈത്യകാലത്ത്, ചർമ്മം മങ്ങിയതും നിർജീവവുമായി കാണപ്പെടും. ഇതിന്‍റെ പ്രധാന കാരണം തണുപ്പാണ്. അത്തരമൊരു സാഹചര്യത്തിൽ, മഞ്ഞുകാലത്ത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പച്ചപ്പാല്‍ ഉപയോഗിക്കാം. തിളങ്ങുന്നതും മൃദുവായതുമായ ചർമ്മത്തിന് പച്ചപ്പാല്‍ ഉത്തമമാണ്.
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമാണ് പച്ചപ്പാല്‍. പച്ചപ്പാലില്‍ പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ലാക്റ്റിക് ആസിഡ്, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ മുതലായവ കാണപ്പെടുന്നു. വരണ്ടതും നിർജീവവുമായ ചർമ്മം മഞ്ഞുകാലത്ത് തിളങ്ങാനും മൃദുവാകാനും ഇത് സഹായിക്കുന്നു.
പച്ചപ്പാല്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം....
പച്ചപ്പാല്‍ മോയ്സ്ചറൈസര്‍ (Raw Milk as moisturiser): പച്ചപ്പാല്‍ മോയ്സ്ചറൈസറായി ഉപയോഗിക്കാന്‍ 3 മുതൽ 4 സ്പൂൺ പാൽ എടുത്ത് അതിലേയ്ക്ക് അര ടീസ്പൂൺ ഗ്ലിസറിൻ ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് ഒരു കഷണം പഞ്ഞി ഉപയോഗിച്ച് മുഖത്തും കഴുത്തിലും ചുണ്ടിലും പുരട്ടുക. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക. നിങ്ങളുടെ മുഖം പൂർണ്ണമായും ശുദ്ധമാകും.
Also Read: Fenugreek Tea Benefits: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ ഉലുവ ചായ ഉത്തമം
പച്ചപ്പാല്‍ ഫേസ് പാക്ക് (Raw Milk as Face Pack): പച്ചപ്പാല്‍ ഫേസ് പാക്ക് ആയി ഉപയോഗിക്കാന്‍ വേണ്ടത് വെറും 3 ടേബിൾസ്പൂൺ പാലാണ്. ഈ പാലിലേയ്ക്ക് ഒരു നുള്ള് മുള്‍ത്താണി മിട്ടി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും ഇത് മുഖത്ത് പുരട്ടി വയ്ക്കണം. അതിനുശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക.
Also Read: Healthy food for children | കുഞ്ഞുങ്ങളെ കരുത്തും ആരോഗ്യവും ഉള്ളവരാക്കാൻ 10 ഭക്ഷണങ്ങൾ
പച്ചപ്പാല്‍ സ്‌ക്രബ് (Raw Milk as Face Scrub): പച്ചപ്പാല്‍ സ്‌ക്രബായി ഉപയോഗിക്കാം. ഇതിനായി 3 ടേബിൾസ്പൂൺ പച്ചപ്പാല്‍ എടുത്ത് അതിൽ 1 ടീസ്പൂൺ പഞ്ചസാര കലർത്തുക. ഇതിന് ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവ് ചേര്‍ക്കുക. ഇവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ച് മുഖം നന്നായി 3 മിനിറ്റ് സ്‌ക്രബ് ചെയ്യുക. അതിനുശേഷം, സാധാരണ വെള്ളത്തില്‍ കഴുകുക. മുഖം വെട്ടിത്തിളങ്ങും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...