Kitchen Cleaning Hacks: അസഹനീയമാണോ ഫ്രിഡ്ജിലെ ദുർഗന്ധം? പരിഹാരമുണ്ട്, ഇക്കാര്യങ്ങൾ ചെയ്യൂ

Refrigerator Cleaning Hack: ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ കേടാകുമ്പോഴോ ഭക്ഷണങ്ങൾ തുറന്ന് വയ്ക്കുന്നത് മൂലമോ ഫ്രിഡ്ജിൽ ദുർ​ഗന്ധം ഉണ്ടാകാം.

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 10:38 AM IST
  • ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനായാണ് ഫ്രിഡ്ജ് ഉപയോ​ഗിക്കുന്നത്
  • അതിനാൽ തന്നെ ഫ്രി‍ഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്
Kitchen Cleaning Hacks: അസഹനീയമാണോ ഫ്രിഡ്ജിലെ ദുർഗന്ധം? പരിഹാരമുണ്ട്, ഇക്കാര്യങ്ങൾ ചെയ്യൂ

അടുക്കളയിൽ നിത്യവും ഉപയോ​ഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങൾ ഫ്രഷായി സൂക്ഷിക്കാനും കേടാകാതിരിക്കാനും ഫ്രിഡ്ജ് സഹായിക്കുന്നു. എന്നാൽ, ചില സമയങ്ങളിൽ ഫ്രിഡ്ജിൽ നിന്ന് ദുർ​ഗന്ധം അനുഭവപ്പെടാറുണ്ടോ? ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ തുറന്ന് വയ്ക്കുന്നത് മൂലമോ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ കേടാകുമ്പോഴോ ഫ്രിഡ്ജിൽ നിന്ന് ദുർ​ഗന്ധം ഉണ്ടാകാം.

ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഉപയോ​ഗിക്കുന്നതിനാൽ ഫ്രി‍ഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് പ്രധാനമാണ്. തുണി നനച്ച് തുടയ്ക്കുന്നത് കൊണ്ട് മാത്രം ഫ്രിഡ്ജ് പൂ‍ർണമായും വൃത്തിയാകണമെന്നില്ല. ​ഗുണനിലവാരമുള്ള ക്ലീനിങ് ഉത്പന്നങ്ങൾ ഉപയോ​ഗിച്ച് ഫ്രിഡ്ജ് വൃത്തിയായി കഴുകണം.

ഫ്രിഡ്ജ് നന്നായി ക്ലീൻ ചെയ്തുകഴിഞ്ഞാൽ കാപ്പിപ്പൊടി, നാരങ്ങ, ​ഗ്രാമ്പൂ, കറിവേപ്പില തുടങ്ങിയവ സൂക്ഷിക്കുന്നത് ദുർ​ഗന്ധം അകറ്റും. കറിവേപ്പിലയും വേപ്പിലയും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ചെറിയ പ്രാണികൾ വരുന്നത് തടയും. ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങൾ ഉപയോ​ഗിക്കണം. ഇത് ഫ്രിഡ്ജിനുള്ളിൽ ദുർ​ഗന്ധം ഇല്ലാതിരിക്കാനും ഭക്ഷണം കേടായിപ്പോകാതിരിക്കാനും സഹായിക്കും.

വെള്ളത്തിൽ അൽപം വിനാ​ഗിരി ചേർത്ത് നന്നായി തിളപ്പിച്ചതിന് ശേഷം ഈ വെള്ളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലെ ദുർ​ഗന്ധം വലിച്ചെടുക്കാൻ സഹായിക്കും. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഈ വെള്ളം ഫ്രിഡ്ജിൽ സൂക്ഷിക്കണം. എണ്ണയിൽ മുക്കിയ ചെറിയ കോട്ടൺ കഷ്ണങ്ങൾ ഫ്രിഡ്ജിലെ ഓരോ തട്ടുകളിലും വയ്ക്കുന്നത് ദുർ​ഗന്ധം ഇല്ലാതാക്കാൻ സഹായിക്കും. ​ഗന്ധമുള്ള എണ്ണയാണെങ്കിൽ ഫ്രിഡ്ജിനുള്ളിൽ ഇത് നല്ല മണം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News