Rice: ചുവന്ന അരിയാണോ വെളള അരിയാണോ ആരോഗ്യത്തിന് നല്ലത്? നോക്കാം ഗുണങ്ങളും ദോഷങ്ങളും

രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 11:48 AM IST
  • ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
  • ചുവന്ന അരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.
  • 6 മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ചുവന്ന അരിയില്‍ ഒളിഞ്ഞിരിക്കുന്ന ആര്‍സെനിക് ദോഷകരമാകാം.
Rice: ചുവന്ന അരിയാണോ വെളള അരിയാണോ ആരോഗ്യത്തിന് നല്ലത്? നോക്കാം ഗുണങ്ങളും ദോഷങ്ങളും

അരി രണ്ട് തരത്തിലുണ്ട് വെളള അരിയും ചുവന്ന അരിയും. എന്നാല്‍ ഇതില്‍ ഏതാണ് നല്ലതെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യയിലെ ജനങ്ങള്‍ കൂടുതലായും കഴിക്കുന്നത് വെളുത്ത അരിയാണ്. ലോകത്ത് അരി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും.

Add Zee News as a Preferred Source

നോക്കാം ആരോഗ്യത്തിന് നല്ലത് ഏതാണെന്ന്.....

വെള്ള അരിയേക്കാള്‍ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം  ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.

ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ടുവരാന്‍ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. 

വെള്ള അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചുവന്ന അരി ധൈര്യമായി കഴിക്കാം. ഉയര്‍ന്ന കൊളസ്ട്രോള്‍ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

എന്നാല്‍ ചുവന്ന അരിയില്‍ ചില ദോഷങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്...

6 മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ചുവന്ന അരിയില്‍ ഒളിഞ്ഞിരിക്കുന്ന ആര്‍സെനിക് ദോഷകരമാകാം. വെളുത്ത അരി കഴിക്കുന്ന കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചുവന്ന അരി കഴിക്കുന്ന കുട്ടികളില്‍ ഇരട്ടി ആര്‍സെനിക് എക്‌സ്‌പോഷര്‍ കാണപ്പെട്ടു.

ചുവന്ന അരിയില്‍ കൂടുതല്‍ ഫൈറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു എന്നും വിദ്ഗദര്‍ പറയുന്നു. ശരീരത്തില്‍ ആര്‍സെനിക്കിന്റെ അളവ് കൂടിയാല്‍ ക്യാന്‍സറിന് സാധ്യതയുണ്ടെന്നും വിദ്ഗദര്‍ അഭിപ്രായപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News