എല്ലാ വര്‍ഷവും ഫെബ്രുവരി 7നാണ് ലോകമെമ്പാടും റോസ് ഡേ ആഘോഷിക്കുന്നത്. പ്രണയിതാക്കള്‍ക്കിടയിലെ പ്രധാന ദിവസങ്ങളില്‍ ഒന്നായാണ് റോസ് ഡേ വിശേഷിപ്പിക്കപ്പെടുന്നത്. പ്രണയിതാക്കള്‍ പരസ്പരം റോസാപ്പൂക്കള്‍ കൈമാറി പ്രണയം പ്രകടിപ്പിക്കുന്ന സന്തോഷകരമായ ദിനമാണ് റോസ് ഡേ. എന്താണ് റോസ് ഡേയുടെ പിന്നിലെ ചരിത്രം എന്ന് നോക്കാം.
ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് ലോകമെമ്പാടും വാലന്റൈന്‍ വീക്ക് ആചരിക്കുന്നത്. ഇതില്‍ ആദ്യ ദിനമാണ് റോസ് ഡേ. യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയ ആളുകള്‍ അവരുടെ പങ്കാളിയുമായി ഈ ദിവസം ആഘോഷിക്കുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ആജീവനാന്ത കാലം ഒരുമിച്ച് ജീവിക്കാമെന്ന പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നു. പ്രണയത്തിന്റെ മൂല്യവും അത് എങ്ങനെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുമെന്നും വാലന്റൈന്‍സ് ഡേ നമുക്ക് കാണിച്ചുതരുന്നു.
ALSO READ: മുടി സംരക്ഷണത്തിന് വീട്ടിലുണ്ട് ട്രിക്ക്, ഈ എണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം
റോമൻ പുരാണങ്ങൾ അനുസരിച്ച് റോസാപ്പൂവുകൾ അഭിനിവേശത്തിന്റെ പ്രതീകമാണ്. പശ്ചാത്യ സംസ്കാരത്തിൽ റോസാപ്പൂക്കൾ സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനോഹരമായ നിറവും സുഗന്ധവും തന്നെയാണ് റോസാപ്പൂക്കളെ മറ്റ് പൂക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. റോസാപ്പൂക്കൾ നൽകി പരസ്പരം സ്നേഹം പ്രകടിപ്പിച്ചത് വിക്ടോറിയൻമാരാണെന്ന് പറയപ്പെടുന്നു. ഇതിന് ശേഷമാണ് ഫെബ്രുവരി 7 റോസാപ്പൂക്കൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന റോസ് ഡേ ആയി ആചരിക്കാൻ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy









