Mumbai: മാസി പദ്‌മിനി കോലാപുരി ഡിസൈൻ ചെയ്‌ത ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂർ (Shraddha Kapoor) . തന്റെ കസിൻ പ്രിയങ്ക ശർമ്മയുടെ വിവാഹത്തിനാണ് ഗോൾഡനും നീലയും കലർന്ന ലഹങ്ക ധരിച്ച് ശ്രദ്ധ എത്തിയത്. വിവാഹ ശേഷമുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ശ്രദ്ധ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ശ്രദ്ധയുടെ ഈ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

നാഗിൻ സംവിധാനം ചെയ്യുന്നത് വിശാൽ ഫ്യൂരിയയാണ്. സഫ്‌റോൺ ബ്രോഡ്കാസ്റ് ആൻഡ് മീഡിയ ലിമിറ്റഡിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രം നിർമ്മിക്കുന്നത്.  പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കും. ടൈഗർ ഷിറോഫിനൊപ്പം (Tiger Shiroff) ബാഗി 3യിലാണ് അവസാനമായി അഭിനയിച്ചത്. 


ALSO READ: സെക്കൻഡ് ഷോ അനുവദിച്ചു പക്ഷെ നാടകക്കാരന് വേദിയില്ല രണ്ടാംതരക്കാരനായി ജീവിക്കില്ല ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കുന്നയെന്ന് നാടക സിനിമ നടൻ ഹരീഷ് പേരടി


 VFX ഉം, മറ്റ് സൗണ്ട് എഫക്ടുകളുമായിരിക്കും ചിത്രത്തിന്റെ ഏറ്റവും വല്യ പ്രതേകതയെന്ന നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇച്ഛധാരി നാഗകന്യകമാരുടെയും മറ്റ് പ്രേതകഥകളും ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ താത്പര്യമുള്ള വിഷയങ്ങളാണ്. ഇതേ വിഷയത്തിൽ നിരവധി സിനിമകളും (Cinema) സീരിയലുകളും എത്തിയിട്ടുമുണ്ട്. ഏക്താ കപ്പൂറിന്റെ നാഗിൻ എന്ന ടീവി സീരിയൽ ഇപ്പോൾ അഞ്ചാമത്തെ സീസണിൽ എത്തി നിൽക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.