Indigestion In Summer: വേനൽക്കാലത്തെ പൊള്ളുന്ന ചൂട് നിരവധി ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്ന സമയമാണ്. അതായത്, അസിഡിറ്റി, വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളുടെ കാലമാണ് വേനല്‍ക്കാലം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!!  


ശരീരത്തിലെ ജലത്തിന്‍റെ അഭാവം, ചൂടുള്ള കാലാവസ്ഥ, ഭക്ഷണത്തിൽ നാരുകളുടെ അഭാവം, ജങ്ക് ഫുഡ് കഴിക്കുന്നത്, ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുക എന്നിവ ചൂടുകാലത്ത് ദഹനക്കേടിന് ഇടയാക്കുന്നു. 


Also Read:  Calcium Foods: പാല്‍ കുടിയ്ക്കാന്‍ മടി? കാൽസ്യത്തിന്‍റെ കുറവ് പരിഹരിക്കും ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 


വേനൽക്കാലത്ത് കടുത്ത ചൂടിനൊപ്പം ആളുകൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദഹനക്കേട്. ആരോഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തിക്കൊണ്ട് ദഹനക്കേട് പരിഹരിക്കാൻ സാധിക്കും.  


Also Read:  Copper Rich Foods: ശരീരത്തില്‍ ചെമ്പിന്‍റെ അഭാവം പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ


ഉന്മേഷദായകമായ ഈ ഭക്ഷണങ്ങൾ വേനൽക്കാലത്ത് ദഹനക്കേട് നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. വേനൽക്കാലത്ത് ദഹനക്കേട് ഒഴിവാക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും എത്രയും പെട്ടെന്ന് ആശ്വാസം നൽകാനും സഹായിക്കുന്ന ചില ഉന്മേഷദായകമായ ഭക്ഷണങ്ങളെക്കുറിച്ച് അറിയാം...  
 
ക്വിനോവ (ദലിയ, നുറുക്ക് ഗോതമ്പ് (Quinoa): നുറുക്ക് ഗോതമ്പിന് അത്ഭുതാവഹമായ ആരോഗ്യ ഗുണങ്ങളുണ്ട്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ മാത്രമല്ല, വേനൽക്കാലത്ത് സാധാരണ കണ്ടുവരുന്ന ദഹനക്കേട് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ഇത് നാരുകളുടെ നല്ല ഉറവിടമാണ്. ദഹനം എളുപ്പമാക്കുകയും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.  


പച്ച ഇലകൾ (Green leafy): ചീര, സ്പിനാച്ച്. ലെറ്റിസ്, കാബേജ്, ബ്രൊക്കോളി, കോളിഫ്ലവർ എന്നിവയിൽ സുഗമമായ ദഹനം ഉറപ്പാക്കുന്ന വെള്ളവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.. അതിനാല്‍ ഇവ തീര്‍ച്ചയായും വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  
  
വെള്ളരിക്കാ (Cucumbers): വെള്ളരിക്ക ഏറെ ജലാംശം നിറഞ്ഞതും ഉന്മേഷദായകവുമാണ്. ഇതില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിന് തണുപ്പ് നല്‍കാനും സഹായിയ്ക്കുന്നു. വെള്ളരിക്ക സാലഡ് ആയും അല്ലെങ്കില്‍ സ്മൂത്തികൾ,  ജ്യൂസ് എന്നീ രൂപത്തിലും കഴിയ്ക്കാം. 


തണ്ണിമത്തൻ (Watermelon): തണ്ണിമത്തനില്‍ ഏറെ ഉയർന്ന ജലാംശം ഉള്ളതിനാൽ ഇത് കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഏറെ ജലാംശം നിലനിർത്താന്‍ സഹായിയ്ക്കുന്നു. ശരിയായ ജലാംശം ദഹനം സുഗമമാക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും പ്രധാനമാണെന്ന കാര്യം ഓർമ്മിക്കുക.


തൈര്  (Yogurt): തൈര് പോലുള്ള പ്രോബയോട്ടിക്കുകൾ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നു, ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിയ്ക്കുന്നു. നിങ്ങളുടെ വേനൽക്കാല ഭക്ഷണക്രമത്തിൽ തൈര് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.


തക്കാളി (Tomatoes): തക്കാളിയിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ , ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി പല തരത്തില്‍ കഴിയ്ക്കാം. ദഹനപ്രശ്‌നങ്ങൾ തരണം ചെയ്യാൻ നിങ്ങൾക്ക് അവ കറികള്‍, സാലഡ്, സൂപ്പ്, അല്ലെങ്കിൽ തക്കാളി ജ്യൂസ് എന്നീ രൂപത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. 
 
കരിക്കിന്‍ വെള്ളം (Coconut water): കരിക്കിന്‍ വെള്ളം വേനൽക്കാലത്ത് ഏറ്റവും  ആരോഗ്യകരമായ പാനീയമാണ്, കൂടാതെ ദഹനപ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ്.


മോര് (Chaas): ദഹനം സുഗമമാക്കാനും വേനൽക്കാലത്ത് നിങ്ങൾക്ക് നല്ല ആരോഗ്യം നിലനിർത്താനും സഹായിയ്ക്കുന്ന ഒന്നാണ് മോര്. അതിനാല്‍, വേനല്‍ക്കാലത്ത് ദിവസവും മോര് കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. 



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.