)
ആരോഗ്യ നിലനിർത്താൻ ഭക്ഷണം കൂടിയേ തീരൂ. എന്നാൽ ജോലി കഴിഞ്ഞ് വരുമ്പോഴും അല്ലെങ്കിൽ ജോലിക്കിടയിലുമൊക്കെ ആഹാരമുണ്ടാക്കുക എന്നത് പലർക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറാറുണ്ട്. ജോലി ചെയ്ത് ക്ഷീണിതരായി വരുമ്പോൾ അടുക്കളയിൽ കിടന്ന് മല്ലടിക്കുക എന്ന് പറയുന്നത് പലപ്പോഴും ഒരു ബാലികേറാമല തന്നെയാണ്.
ദിവസവും എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ച് തലപുകയ്ക്കാറുണ്ടോ നിങ്ങളും? ജോലി ചെയ്യുന്നവർ മാത്രമല്ല വീട്ടമ്മമാർക്കുമുണ്ടാകും ഈ ഒരു ചിന്ത. എന്താണ് ഓരോ ദിവസവും ഉണ്ടാക്കേണ്ടത്? ആരോഗ്യപ്രദമായ രീതിയിൽ എന്തൊക്കെ തയാറാക്കും എന്ന് ദിവസവും ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി അത് വേണ്ട. ഇതിന് മികച്ച ഒരു പരിഹാരമുണ്ട്. 'മീൽ പ്രെപ്പ്' ആതാണ് ആ പരിഹാരത്തിനെ വിളിക്കുന്ന പേര്.
'തയ്യാറെടുപ്പ്' എന്നതിനെയാണ് മീൽ പ്രിപ്പറേഷൻ അഥവാ 'മീൽ പ്രെപ്പ്' എന്ന് പറയുന്നത്. മുൻകൂറായി തീരുമാനിച്ച വയ്ക്കുകയാണ് ഈ പരിഹാരമാർഗത്തിലൂടെ ചെയ്യേണ്ടത്. നിങ്ങൾ ഉന്മേഷത്തോടെയും പാചകം ചെയ്യാനുള്ള മാനസികാവസ്ഥയിലുമുള്ളപ്പോൾ ഓരാഴ്ചത്തേക്കുള്ള ഡയറ്റ് തയാറാക്കുക. പാചകത്തിൽ തുടക്കക്കാരാണ് നിങ്ങളെങ്കിൽ ഇത് കൂടുതൽ ഫലം ചെയ്യും.
വലിയ അളവില്‍ ഭക്ഷണം ഒരുമിച്ച് തയ്യാറാക്കി ഫ്രിഡ്ജില്‍ അല്ലെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്ന രീതിയാണ് മീൽ പ്രെപ്പ്. സമയ ലാഭം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാം, അനാവശ്യ ചെലവ് ഒഴിവാക്കാം തുടങ്ങി ഒട്ടേറെ പ്രയോജനങ്ങൾ ഈ രീതിക്കുണ്ട്. ഒരു ദിവസം മുഴുവൻ ഭക്ഷണം തയാറാക്കാതെ ആഴ്ചയിൽ ഒരിക്കൽ മീല്‍ പ്രെപ്പിങ്ങിനായി സമയം മാറ്റിവെക്കാവുന്നതാണ്. ഈ പാചകരീതി തിരക്കുള്ള ദിവസങ്ങളിൽ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും.
മീൽ പ്രെപ്പിങ് എങ്ങനെ ചെയ്യണമെന്ന് നോക്കാം...
തയാറാക്കാൻ ഉദ്ദേശിക്കുന്നവ ഉദാഹരണത്തിന് കാരറ്റ്, ബീന്‍സ്, കാബേജ് തുടങ്ങിയവ മസാലകൾ ചേർത്ത് വേവിച്ച് സൂക്ഷിക്കാവുന്നതാണ്. ഇഡ്ലി, ദോശ മാവ് തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ബീഫ്, ചിക്കന്‍ എന്നിവ ഡ്രൈ റോസ്റ്റ് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കണം. ഇവ സൂക്ഷിക്കുന്നതിനായി എയര്‍ടൈറ്റ് കണ്ടൈനര്‍ വേണം ഉപയോഗിക്കാൻ.
പച്ചക്കറികള്‍ മുറിച്ച് വയ്ക്കുകയും ധാന്യങ്ങള്‍ വേവിച്ച് വയ്ക്കുകയും ചെയ്യുക. പാചകം ചെയ്യുന്ന സമയം കുറഞ്ഞ റെസിപ്പികള്‍ വേണം ആദ്യം തയാറാക്കാൻ. ഒരേസമയം ഒന്നിലധികം വിഭവങ്ങള്‍ തയ്യാറാക്കുന്നതിനായി പ്രഷര്‍ കുക്കറോ ഓവനോ ഉപയോഗിക്കാവുന്നതാണ്. 3-4 ദിവസത്തിനുള്ളില്‍ കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വേണം സൂക്ഷിക്കാൻ. ബാക്കിയുള്ളവ് ഫ്രീസറിലും വയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.