Pineapple Juice Benefits: പൈനാപ്പിള്‍ ജ്യൂസ് ശീലമാക്കിക്കോളൂ ആരോഗ്യ ​ഗുണങ്ങൾ നിരവധിയാണ്...

പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ ഹൃദയാരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Apr 13, 2025, 08:02 PM IST
  • പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
  • സ്ഥിരമായി ഇത് കുടിക്കുന്നത് ആരോ​ഗ്യത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കും.
  • പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഉൾപ്പെടെയുള്ളവ ശരീരത്തിന് വളരെ ​ഗുണം ചെയ്യുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
Pineapple Juice Benefits: പൈനാപ്പിള്‍ ജ്യൂസ് ശീലമാക്കിക്കോളൂ ആരോഗ്യ ​ഗുണങ്ങൾ നിരവധിയാണ്...

ആരോ​ഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് പൈനാപ്പിൾ ജ്യൂസ്. പലവിധ ആരോ​ഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിന് പൈനാപ്പിൾ ജ്യൂസ് സഹായകമാണ്. ദഹനം മെച്ചപ്പെടുത്തുക, രോ​ഗപ്രതിരോധശേഷി, ഹൃദയാരോ​ഗ്യം സംരക്ഷിക്കുക തുടങ്ങി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നതാണ് പൈനാപ്പിൾ. ദിവസവും രാവിലെ ഒരു ​ഗ്ലാസ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ആരോ​ഗ്യത്തിന് ഒരുപാട് ​ഗുണങ്ങൾ നൽകും. ദഹനം മെച്ചപ്പെടുത്തുന്നതിനായി എൻസൈമുകളുടെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് പൈനാപ്പിൾ. എന്തൊക്കെ ​ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുകയെന്ന് നോക്കാം. 

പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. സ്ഥിരമായി ഇതച് കുടിക്കുന്നത് ആരോ​ഗ്യത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കും. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഉൾപ്പെടെയുള്ളവ ശരീരത്തിന് വളരെ ​ഗുണം ചെയ്യുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. 

Also Read: Kidney Health : വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

പൈനാപ്പിളിൽ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്‍സൈമായ ബ്രോമെലൈന്‍ അടങ്ങിയിട്ടുണ്ട്. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നതാണ് ഈ എൻസൈം. കുടലിന്റെ ആരോ​ഗ്യത്തെയും സംരക്ഷിക്കുന്നതാണ് ഈ എൻസൈം. അതിനാൽ ഇത് പതിവായി കുടിക്കുന്നത് ആരോ​ഗ്യം മെച്ചപ്പെടുത്തും. 

അവശ്യം പോഷകങ്ങൾ അടങ്ങിയ പൈനാപ്പിള്‍ ജ്യൂസില്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിനും മെറ്റബോളിസത്തിനും ആവശ്യമായ മാം​ഗനീസും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം സംരക്ഷിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News