കൊളസ്ട്രോൾ ഒരു ജീവിതശൈലീ രോഗമാണ്. തെറ്റായ ആരോഗ്യശീലങ്ങൾ, ആഹാരക്രമം, വ്യായാമക്കുറവ് എന്നിവയെല്ലാം കൊളസ്ട്രോളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. പാരമ്പര്യവും കൊളസ്ട്രോൾ വരാനുള്ള ഒരു ഘടകമാണ്. കൊളസ്ട്രോൾ അധികമായിരിക്കുന്നവർ ചില ആഹാര സാധനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
കൊളസ്ട്രോൾ അളവ് കൂടിയിരിക്കുന്നവർ നിർബന്ധമായും ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തണം. നിർബന്ധമായും വ്യായാമം ചെയ്യണം. എന്നാൽ, കൊളസ്ട്രോൾ അളവ് ഉയർന്നിരിക്കുന്നവർക്കും ധൈര്യമായി കഴിക്കാവുന്ന ചില ആഹാരങ്ങളുണ്ട്. ഇവ ഏതെല്ലാമാണെന്ന് അറിയാം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് അവയിൽ പ്രധാനപ്പെട്ടത്.
കാരണം ഇവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഓട്സ്, നട്സുകൾ, ബാർളി, പഴങ്ങളും പച്ചക്കറികളും എന്നിവയെല്ലാം നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയിൽ എൽഡിഎൽ കൊളസ്ട്രോൾ കുറവാണ്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ALSO READ: കത്തുന്ന ചൂടിൽ തളർന്നോ? കരിക്കിൻ വെള്ളം കുടിക്കാം; ഇത്രയും ഗുണങ്ങൾ
കൊളസ്ട്രോൾ ഉള്ളവർക്ക് മത്സ്യം കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. സാൽമൺ, മത്തി, ചൂര, അയല പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ ഉള്ളവർക്ക് നല്ലതാണ്. സാൽമണിലും അയലയിലും മത്തിയിലും അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും നല്ലതാണ്. ചൂരയിൽ കലോറി കുറവാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്.
ബീൻസ്, പരിപ്പ് പോലുള്ള പയറുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ സമ്പുഷ്ടമായ ടോഫു, പ്രോ ബയോട്ടിക് ഉത്പന്നങ്ങളായ തൈര്, യോഗർട്ട് തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. അവോക്കാഡോ, ഒലിവ് ഓയിൽ, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം.
തവിട് നീക്കാത്ത അരി, ക്വിനോവ തുടങ്ങിയവയും കൊളസ്ട്രോൾ അധികമായിരിക്കുന്നവർക്ക് നല്ലതാണ്. ക്വിനോവയിൽ നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നതും നല്ലതാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









