Anemia: വിളര്‍ച്ച തടയാന്‍ ബെസ്റ്റാണ് ഈ ഭക്ഷണങ്ങള്‍

കുട്ടികളിലും, കൗമാരക്കാരിലും ,സ്ത്രീകളിലുമാണ് വിളര്‍ച്ച പൊതുവേ കാണപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2025, 03:02 PM IST
  • പച്ചക്കറികള്‍, ഇലകറികള്‍, ഇറച്ചി, മത്സ്യം, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ഭക്ഷണം കഴിക്കുന്നതിലൂടെ വിളര്‍ച്ച തടയാനും നിയന്ത്രിക്കാനും സഹായിക്കും.
  • ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് വിളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്.
  • വിളര്‍ച്ചയുടെ സാധ്യത തടയുന്നതിനും വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക.
Anemia: വിളര്‍ച്ച തടയാന്‍ ബെസ്റ്റാണ് ഈ ഭക്ഷണങ്ങള്‍

വിളര്‍ച്ച രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോഴാണ് ഉണ്ടാകുന്നത്. വിളര്‍ച്ച  കൂടുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും. കുട്ടികളിലും,കൗമാരക്കാരിലും, സ്ത്രീകളിലുമാണ് വിളര്‍ച്ച പൊതുവേ കാണപ്പെടുന്നത്.

ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് വിളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്.  ചായയിലും കാപ്പിയിലും  ഉള്ള ഫിനോളിക് സംയുക്തങ്ങള്‍, തേയിലയിലുള്ള ടാനിന്‍, പാലിലടങ്ങിയിരിക്കുന്ന കാത്സ്യം തുടങ്ങിയവയെല്ലാം  ഇരുമ്പിന്റെ ആഗിരണത്തെ മന്ദീഭവിപ്പിച്ചുകൊണ്ടു വിളര്‍ച്ചയ്ക്കു  കാരണമാകുന്ന ഘടകങ്ങളാണ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാം.

വിളര്‍ച്ച എങ്ങനെ നിയന്ത്രിക്കാം.....

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ :ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍,  ഇലകറികള്‍, ഇറച്ചി, മത്സ്യം, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ഭക്ഷണം കഴിക്കുന്നതിലൂടെ വിളര്‍ച്ച തടയാനും നിയന്ത്രിക്കാനും സഹായിക്കും. 

വിറ്റാമിന്‍ സി : ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, നെല്ലിക്ക,പേരക്ക എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. 

 
വിറ്റാമിന്‍ ബി-12 : വിറ്റാമിന്‍ ബി-12, ഫോളേറ്റ്, കോപ്പര്‍ തുടങ്ങിയ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് വിളര്‍ച്ച വരാനുള്ള സാധ്യത കൂടുതലാണ്. പാല്‍,മുട്ട, ഇലക്കറികള്‍, തൈര് ,മാംസം എന്നിവ കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു.

ഫോളിറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍: വിളര്‍ച്ച പരിഹരിക്കാന്‍ സഹായിക്കുന്ന അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ഇലക്കറികള്‍, അതില്‍ ഫോളേറ്റ് ഉള്‍പ്പെടുന്നു. പയര്‍വര്‍ഗങ്ങള്‍, ചീര, കൊളാര്‍ഡ് പച്ചിലകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ സ്വാഭാവികമായും ഈ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്, വിളര്‍ച്ചയും ഇരുമ്പിന്റെ കുറവും പരിഹരിക്കുന്നതിനുള്ള സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഘടകമാണിത്.

ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക:  തേയിലയില്‍ ടാനിന്‍ അടങ്ങിയിട്ടുളളതിനാല്‍ അമിതമായി ചായയോ കാപ്പിയോ കുടിക്കുന്നത് ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തും. ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയും കാപ്പിയും ഒഴിവാക്കുക.

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം: വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ പോലുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ ശരീരത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍ ,സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നതും വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു.

വെള്ളം കുടിക്കുക : രക്തചംക്രമണത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും ശരിയായ ജലാംശം ശരീരത്തില്‍ ആവശ്യമാണ്. വിളര്‍ച്ചയുടെ സാധ്യത തടയുന്നതിനും വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ധാന്യങ്ങള്‍, പരിപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News