അവര്‍ ഒന്നും നോക്കിയില്ല;ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു ലക്‌ഷ്യം!

കേരളത്തിന് ദുഃഖത്തിന്‍റെ ദിനമാണ് കടന്ന് പോയത്,വെള്ളിയാഴ്ച രാജമലയിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ തുടങ്ങിയ ദുരിതം രാത്രിയില്‍ 

Last Updated : Aug 8, 2020, 01:06 PM IST
  • കേരളത്തിന് ദുഃഖത്തിന്‍റെ ദിനമാണ് കടന്ന് പോയത്
  • രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്നത് നാട്ടുകാര്‍ തന്നെയാണ്
  • ഇടുക്കി രാജമലയിലെ പെട്ടിമുടിയിലും രക്ഷാ പ്രവര്‍ത്തനത്തിന് നിരവധി പേരാണ് ഓടിയെത്തിയത്
  • അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം
അവര്‍ ഒന്നും നോക്കിയില്ല;ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു ലക്‌ഷ്യം!

കേരളത്തിന് ദുഃഖത്തിന്‍റെ ദിനമാണ് കടന്ന് പോയത്,വെള്ളിയാഴ്ച രാജമലയിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ തുടങ്ങിയ ദുരിതം രാത്രിയില്‍ 
കരിപ്പൂരിലെ വിമാന അപകടത്തില്‍ എത്തി,സംസ്ഥാനത്ത് പലയിടങ്ങളും കനത്ത മഴയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന 
സര്‍ക്കാരും ഒക്കെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സംവിധാനങ്ങളുമായി രംഗത്തുണ്ട്.

എന്നാല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്നത് നാട്ടുകാര്‍ തന്നെയാണ്,അവര്‍ ഒന്നും നോക്കിയില്ല,ഓടിയെത്തി,കൊറോണ മഹാമാരി ഭയം വിതയ്ക്കുന്ന 
ചുറ്റുപാടാണ് സാമൂഹിക അകലം,മാസ്ക്,സനിട്ടൈസര്‍,രോഗ ഭീതി ഇതൊന്നും അവര്‍ കണക്കിലെടുത്തില്ല,അപകടത്തില്‍ പെട്ടയാത്രക്കാരുടെ 
ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം,

വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ക്ക്‌ കൊറോണ സ്ഥിരീകരിച്ചതോടെ രക്ഷാ പ്രവര്‍ത്തനത്തില്‍ 
എത്തിയവര്‍ സ്വയം ക്വറന്‍റെയ്നില്‍ പോകുന്നതിന് തയ്യാറാവുകയും ചെയ്തു.

ഷാഹുല്‍ ഹമീദ് എന്ന യുവാവ് അപകട സ്ഥലത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരോട് രക്ഷാ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വിവരിച്ചു,ഒരു കുട്ടിയടക്കം 37 പേരെ അപകടത്തില്‍ 
പെട്ട വിമാനത്തില്‍ നിന്ന് ഈ യുവാവ് രക്ഷിക്കുകയും ചെയ്തു,അങ്ങനെ നിരവധിപേര്‍ ആ നാടാകെ വിമാനാപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്കെത്തി,
അവിടം കൊണ്ടും തീര്‍ന്നില്ല സമീപത്തെ ആശുപത്രികളിലേക്ക് രക്തം ദാനം ചെയ്യുന്നതിന് വേണ്ടിയും നൂറുകണക്കിന് പേരാണ് ഓടിയെത്തിയത്.
അവര്‍ രാഷ്ട്രീയത്തിനും മതത്തിനും അങ്ങനെ എല്ലാത്തിനും അതീതമായി മാനവ സ്നേഹമാണ് ഉയര്‍ത്തിപിടിച്ചത്.

കരിപ്പൂരും രാജമലയിലും ഒക്കെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിയവര്‍ നല്‍കുന്ന സേവനത്തിന്‍റെ സന്ദേശം മനുഷ്യരെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടിയാണ്.അപകടത്തില്‍ ആരും ഒറ്റയ്ക്കല്ല രക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന സന്ദേശത്തിലെ ആ  ഞങ്ങള്‍ അരുവേണമെങ്കിലും ആകാം.

 

 

ഇടുക്കി രാജമലയിലെ പെട്ടിമുടിയിലും രക്ഷാ പ്രവര്‍ത്തനത്തിന് നിരവധി പേരാണ് ഓടിയെത്തിയത്,സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തും മുന്‍പ് നാട്ടുകാരും 
സേവാഭാരതി പ്രവര്‍ത്തകരും ഒക്കെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

No description available.

More Stories

Trending News