Cinnamon Milk : കറുവപ്പട്ട പാല്‍ കുടിച്ചു നോക്കൂ; ഗുണങ്ങള്‍ ഏറെ...

പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 02:16 PM IST
  • ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് ഈ പാല്‍ കുടിക്കുന്നത് നല്ലതാണ്.
  • ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
  • കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ എന്നിവയെ തടയാനും സഹായിക്കും.
Cinnamon Milk : കറുവപ്പട്ട പാല്‍ കുടിച്ചു നോക്കൂ;  ഗുണങ്ങള്‍ ഏറെ...

കറുവപ്പട്ട ശരീരത്തിന് വളരെ നല്ലതാണ്. മാനസികമായ സമ്മര്‍ദ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മാത്രമല്ല, ഉറക്ക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കറുവപ്പട്ട ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ സുഖമായി ഉറങ്ങാനാകും. കറുവപ്പട്ട പാലിനൊപ്പം കഴിക്കുന്നത് പല ഗുണങ്ങളും നല്‍കും. കറുവപ്പട്ട പാലിനൊപ്പം കഴിക്കുന്നത് പല ഗുണങ്ങളും നല്‍കും. കറുവപ്പട്ട പാല്‍ കുടിച്ചാല്‍ മഞ്ഞുകാലത്ത് ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

Add Zee News as a Preferred Source

നോക്കാം കറുവപ്പട്ട പാല്‍ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍:

പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

ആന്റി ഇന്‍ഫ്ലമേറ്റി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ എന്നിവയെ തടയാനും സഹായിക്കും. 

കറുവപ്പട്ടയിട്ട് പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് ഈ പാല്‍ കുടിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ് കറുവപ്പട്ട. ഇത് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.

ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് ചൂടുള്ള പാലില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ത്ത് കുടിക്കുക. കറുവപ്പട്ട പേശികളോടൊപ്പം ഞരമ്പുകള്‍ക്കും വിശ്രമം നല്‍കും, ചൂടുള്ള പാല്‍ നിങ്ങളുടെ ശരീരത്തെ ഉള്ളില്‍ നിന്ന് ചൂടാക്കുകയും സമാധാനപരവും സുഖകരവുമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ഇത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News