)
വെളിച്ചെണ്ണ തേച്ചിട്ടും മുടി വളരുന്നില്ലേ? മുടി വളരാൻ വെളിച്ചെണ്ണയെക്കാൾ നല്ലത് എസൻഷ്യൽ ഓയിലുകളാണ്. ഇവ മുടി വളരാൻ സഹായിക്കുന്നതോടൊപ്പം, മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. മുടിയുടെ വളർച്ചക്ക് സഹായിക്കുന്ന ആറ് എസൻഷ്യൽ ഓയിലുകളെ കുറിച്ച് അറിയാം.
ലാവൻഡർ ഓയിൽ
അലോപ്പീസിയ ഉള്ളവരിൽ ലാവെൻഡർ എണ്ണ മുടി വളർച്ചയ്ക്ക് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുടിയുടെ വളർച്ചക്ക് സഹായിക്കുന്നതിനോടൊപ്പം തന്നെ ചർമ്മത്തിൻ്റെ ആരോഗ്യവും ഇവ മെച്ചപ്പെടുത്തുന്നു.
പെപ്പർമിൻ്റ് ഓയിൽ
മുടികൊഴിച്ചിൽ കുറച്ച് മുടിയുടെ വളർച്ചയെ സഹായിക്കുന്ന പെപ്പർമിൻ്റ് ഓയിലിന് ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. നാല് ആഴ്ചകളിൽ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മാറ്റം കാണാൻ സാധിക്കും.
റോസ്മേരി ഓയിൽ
റോസ്മേരിക്ക് ആൻ്റിമൈക്രോബയൽ, ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. റോസ്മേരി ഓയിൽ ഉപയോഗിക്കുന്നത് മുടി വളർച്ച വർദ്ദിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ലെമൺഗ്രാസ് ഓയിൽ
ആൻ്റി ബാക്ടടീരിയൽ ഗുണങ്ങളുള്ള ഈ എണ്ണ താരൻ കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുടി കൊഴിച്ചിലിന് കാരണമായ താരൻ ഒരാഴ്ചയിൽ തന്നെ കുറച്ച് മുടി വളരാൻ ഇവ സഹായിക്കും.
ടീ ട്രീ ഓയിൽ
ഷാംപൂ ഉൾപ്പെടെയുള്ള മുടി സംരക്ഷണ ഉൽപ്പന്നങ്ങളിൽ ടീ ട്രീ ഓയിൽ അടങ്ങിയിട്ടുണ്ട്. താരൻ കുറയ്ക്കാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും ഇവ സഹായിക്കുന്നു.
ചമോമൈൽ ഓയിൽ
ചമോമൈൽ എണ്ണയുടെ ആൻ്റിഓക്സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തലയോട്ടിയിലെ എക്സിമ ചികിത്സിക്കാൻ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ചർമ്മപ്രശ്നങ്ങൾ പരിഹരിച്ച് മുടിയുടെ വളർച്ചക്ക് ഇവ സഹായിക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.