പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ ഒരു പുതിയ തരം പ്രമേഹം കണ്ടെത്തിയിരിക്കുകയാണ്.
പോഷകാഹാര കുറവുമായി ബന്ധപ്പെട്ട് കൗമാരക്കാരെയും യുവാക്കളെയും ബാധിക്കുന്ന പ്രമേഹത്തെ 'ടൈപ്പ് 5 പ്രമേഹം' എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു. ബാങ്കോക്കില്‍ നടന്ന വേള്‍ഡ് ഡയബറ്റിസ് കോണ്‍ഗ്രസ് 2025 ലാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐഡിഎഫ്) ഈ പ്രഖ്യാപനം നടത്തിയത്. ടൈപ്പ് 5 പ്രമേഹം ആഗോളതലത്തില്‍ 25 ദശലക്ഷം ആളുകളെ വരെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Also Read: Chanakya Niti: ഇതിൽ സ്ത്രീകളെ കടത്തിവെട്ടാന്‍ പുരുഷന്മാർക്ക് ആകില്ല; ചാണക്യൻ പറയുന്നു
എന്താണ് ടൈപ്പ് 5 പ്രമേഹം?
പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്. മെലിഞ്ഞവരിലും, പോഷകാഹാരക്കുറവുള്ളതുമായ കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്. പ്രതിവര്‍ഷം ടൈപ്പ് 5 പ്രമേഹ ബാധിതരുടെ എണ്ണം 20 മുതല്‍ 25 വരെ ദശലക്ഷം വരെയാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടൈപ്പ് 1 പ്രമേഹത്തില്‍ നിന്ന് വ്യത്യസ്തമായി, ടൈപ്പ് 5 പ്രമേഹമുള്ള രോഗികളില്‍ സാധാരണ ആന്റിബോഡികള്‍ കാണിക്കില്ല. 50 ശതമാനം കേസുകളിലും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരാറില്ല, ഗുളികകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, അമിത ദാഹം, ക്ഷീണം, അപ്രതീക്ഷിത ശരീരഭാരം കുറയല്‍ എന്നിവയാണ് ടൈപ്പ് 5 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍.
അതെസമയം ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, അമിതമായ പഞ്ചസാര കഴിക്കുന്നത് ഒഴുവാക്കുക, രക്തത്തിലെ പഞ്ചാസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക തുടങ്ങിയവയിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിക്കും.
1955ല്‍ ജമൈക്കയിലാണ് ആദ്യമായി പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹം തിരിച്ചറിയുന്നത്. 1960-ല്‍ ജെ-ടൈപ്പ് പ്രമേഹമെന്ന് പേരിട്ടു. 1985-ല്‍ ലോകാരോഗ്യ സംഘടന ജെ- ടൈപ്പ് പ്രമേഹം പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ 1998-ല്‍ നീക്കം ചെയ്തു. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഈ പ്രമേഹം ക്ഷയരോഗത്തേക്കാള്‍ സാധാരണമാണെന്ന് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് , ഗവേഷക ഹോക്കിന്‍സ് പറഞ്ഞു. രോഗത്തെ ഔദ്യോഗിക പ്രഖ്യാപിക്കുന്നത് രോഗികളെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകള്‍ കണ്ടെത്തുന്നതിനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









