Hairfall Solution: മുടി കൊഴിച്ചിലിനോട് പറയാം ബൈ, ഈ എണ്ണകള്‍ പരീക്ഷിക്കൂ
മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ നമുക്ക് സാധിക്കും. അതിന് ഏറ്റവും മികച്ച ഉപായമാണ് മസാജ്.
Hairfall Solution: ഇടതൂര്‍ന്ന സുന്ദരമായ മുടി ആരാണ് ആഗ്രഹിക്കാത്തത്, എന്നാല്‍ പലപ്പോഴും നമ്മുടെ അശ്രദ്ധക്കുറവുമൂലം മുടി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാറ്.
മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. മുടിയില്‍ തൊടുന്നതിനു മുന്‍പേ കൈയില്‍ ലഭിക്കും ഒരു പറ്റം മുടി. ഇത് ഏറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഒരു ദിവസം 100 മുടിയിഴകൾ വരെ ഒരാൾക്ക് നഷ്ടപ്പെടുന്നത് സ്വാഭാവികമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം.
Also Read: Tea Side Effects: വെറും വയറ്റില്‍ ചായ കുടിയ്ക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങള്‍ ഒപ്പം കൂടും
മുടി കൊഴിച്ചില്‍ ഒരുപാട് ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. മുടി വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗവും സ്‌റ്റൈലിങ്ങുമെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടി കൊഴിയുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
എന്നാല്‍, മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ നമുക്ക് സാധിക്കും. അതിന് ഏറ്റവും മികച്ച ഉപായമാണ് മസാജ്. മുടികൊഴിച്ചില്‍ തടയാന്‍ ചില പ്രത്യേക എണ്ണകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഏറെ ഉപകാരപ്രദമാണ്.
Also Read: Coconut Water Benefits: ദിവസവും കുടിയ്ക്കാം കരിക്കിന്‍ വെള്ളം, അറിയാം ആരോഗ്യ ഗുണങ്ങള്‍
തലമുടിയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ചില എണ്ണകള്‍ പരിചയപ്പെടാം
ആവണക്കെണ്ണ
ശിരോചര്‍മത്തെ പോഷിപ്പിച്ച് മുടി വളര്‍ച്ചയെ സഹായിക്കുന് ഒന്നാണ് ആവണക്കെണ്ണ. മുടിക്ക് കരുത്തുണ്ടാകാന്‍ വേണ്ട പോഷകങ്ങള്‍ നല്‍കുന്നതിനായി രക്തചംക്രമണം കൂട്ടാന്‍ ആവണക്കെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ശിരോചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ഒരു മോയിസ്ചറൈസറായും ആവണക്കെണ്ണ ഉപയോഗിക്കാം.
ഒലിവ് ഓയില്‍
വിദേശിയെങ്കിലും നമ്മുടെ നാട്ടിലളും പ്രചാരത്തിലുണ്ട് ഒലിവ് ഓയില്‍. മുടിയുടെ കട്ടി കുറയുന്നത് തടഞ്ഞ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഒലിവ് എണ്ണ. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലാം അടങ്ങിയിട്ടണ്ട്. ഇത് മുടിയുടെ വേരുമുതല്‍ കരുത്തുപകരും. മുടി മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നായ താരന്‍ നിയന്ത്രിക്കാനും ഒലിവ് ഓയില്‍ സഹായിക്കും. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതുവഴി മുടി കൂടുതല്‍ മൃദുലമാകുകയും വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്യും
സവാള എണ്ണ
മുടിയ്ക്ക് ഏറെ ഉത്തമമാണ് സവാള എണ്ണ. മുടി വളരാന്‍ സഹായിക്കുന്ന കൊളാജനും സള്‍ഫറും സവാളയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം കൂട്ടാനും സഹായിക്കും. സവാള എണ്ണതലയില്‍ പുരട്ടുന്നത് രോമകൂപങ്ങളെയും ശിരോചര്‍മ്മത്തെയും ശക്തിപ്പെടുത്തും, ഇത് നിങ്ങളുടെ മുടിയെ കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നു.
വെളിച്ചെണ്ണ
നമ്മുടെ നാട്ടില്‍ മുടിയുടെ പരിപാലനത്തിന് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് ഒരുപക്ഷെ വെളിച്ചെണ്ണയെ ആയിരിക്കും. സുലഭമായി ലഭിക്കുന്നതുകൊണ്ടുതന്നെ പലരുടെയും ഈസി ചോയിസ് ആണ് ഇത്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും മിനറലുകളും മുടിക്ക് കരുത്ത് പകരുന്നതിനൊപ്പം മുടിയെ മൃദുലവും തിളക്കമുള്ളതും ആക്കി മാറ്റാനും സഹായിയ്ക്കും വെളിച്ചെണ്ണ.
വേപ്പെണ്ണ
കാലങ്ങളായി തലുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന ഒന്നാണ് വേപ്പെണ്ണ. ഇവയുടെ ആന്റിമൈക്രോബിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരനെ ചെറുക്കാനും ശിരോചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനും ഈ എണ്ണ സഹായിക്കും. വേപ്പെണ്ണയില്‍ പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ മുടിവേരുകളെ ബലപ്പെടുത്തി മുടി പൊട്ടുന്നത് തടയാനും സഹായിക്കും.
ബദാം ഓയില്‍
വരണ്ട മുടിക്ക് ആല്‍മണ്ട് ഓയില്‍ വളരെ മികച്ചതാണ്. വൈറ്റമിന്‍ ഇ, ഫാറ്റി ആസിഡ്‌സ് അടക്കം പല അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ്. മുടിക്ക് നാച്ച്‌വറല്‍ കണ്ടീഷണര്‍ എന്ന നിലയിലും ഇതിനെ കണക്കാക്കാം. ബദാം ഓയിലില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.
ആര്‍ഗന്‍ ഓയില്‍
ലിക്വിഡ് ഗോള്‍ഡ് എന്നാണ് ഈ എണ്ണ അറിയപ്പെടുന്നത് തന്നെ. മുടിയെ വെയിലില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇ-യും ധാരാളം അടങ്ങിയിട്ടുള്ള ആര്‍ഗന്‍ ഓയില്‍ തലയോട്ടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് തടയാനും ഈ എണ്ണ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...