Vishu 2025: വിഷുവിന് രുചികരമായ വിഷുക്കഞ്ഞി തയ്യാറാക്കാം; ഇതാ ഒരു സിംപിൾ റെസിപി

Vishukanji Recipe: വിഷുക്കണിയും കൈനീട്ടവും പോലെ വിഷുവിനൊരുക്കുന്ന സദ്യയും മലയാളിയുടെ ​ഗൃഹാതുര സ്മരണകളാണ്.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 11:45 PM IST
  • രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു
  • മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാ വിഷുവും ആഘോഷിക്കുന്നു
  • കേരളത്തിൽ മേട വിഷുവിനാണ് പ്രാധാന്യം കൂടുതൽ
Vishu 2025: വിഷുവിന് രുചികരമായ വിഷുക്കഞ്ഞി തയ്യാറാക്കാം; ഇതാ ഒരു സിംപിൾ റെസിപി

വിഷു മലയാളിക്ക് ​ഗൃഹാതുര ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കാണ്. ആണ്ടറുതിയിലാണ് വിഷു എത്തുന്നത്. പുതിയ വ‍ർഷത്തിന്റെ തുടക്കം. കാർഷിക വൃത്തികൾക്ക് ആരംഭം കുറിക്കുന്ന ദിവസം.

Add Zee News as a Preferred Source

പ്രതീക്ഷകളുടെ പുതിയ വർഷത്തിന് തുടക്കം കുറിക്കുന്നതാണ് വിഷു. പൊൻ കണിക്കൊന്ന പൂക്കൾ പോലെ മനോഹരമാണ് മലയാളിക്ക് വിഷു ആഘോഷങ്ങളും. മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷം.

രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷു എന്ന വാക്കിന്റെ അർഥം തുല്യമായത് എന്നാണ്. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാ വിഷുവും ആഘോഷിക്കുന്നു.

കേരളത്തിൽ മേട വിഷുവിനാണ് പ്രാധാന്യം കൂടുതൽ. സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പോകുന്നതിനെ സംക്രാന്തി എന്നാണ് പറയുന്നത്. സംക്രാന്തികളിലെ പ്രധാനപ്പെട്ടതാണ് മഹാവിഷു.

വിഷുക്കണിയും കൈനീട്ടവും പോലെ വിഷുവിനൊരുക്കുന്ന സദ്യയും മലയാളിയുടെ ​ഗൃഹാതുര സ്മരണകളാണ്. കണികണ്ട് കൈനീട്ടം വാങ്ങി വിഷു സദ്യ കഴിക്കുന്നത് ഏതൊരു മലയാളിക്കും ആനന്ദമാണ്. വിഷു ദിനത്തിൽ തയ്യാറാക്കുന്ന പ്രാതൽ വിഭവമാണ് വിഷുക്കഞ്ഞി. വിഷുക്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

ചേരുവകൾ

പച്ചരി- രണ്ട് കപ്പ്
ശർക്കര- രണ്ട് കപ്പ്
തേങ്ങാപാൽ- നാല് കപ്പ്
വൻപയർ- ഒ‌രു കപ്പ്

തയ്യാറാക്കേണ്ട വിധം

തേങ്ങയുടെ രണ്ടാം പാലിൽ പച്ചരി നല്ലപോലെ വേവിക്കുക. എട്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ച വൻപയർ നല്ലതുപോലെ വേവിച്ചെടുക്കുക. തേങ്ങാപ്പാലിൽ പച്ചരി നല്ലതുപോലെ വെന്തുവരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര പാനിയും വേവിച്ച വൻപയറും ചേർത്തിളക്കി യോജിപ്പിക്കുക. രുചികരമായ വിഷുക്കഞ്ഞി തയ്യാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News