Weight loss smoothie: വയറു കുറയ്ക്കണോ.... ഈ സ്മൂത്തി ബെസ്റ്റാണ്; തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Weight loss smoothie recipe: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഹെൽത്തി സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 12:46 AM IST
  • മാമ്പഴത്തിൽ മികച്ച അളവിൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്നു
  • ഇവയിലെ പ്രകൃതിദത്ത പഞ്ചസാര ഊർജ്ജം നൽകാൻ സഹായിക്കുന്നു
  • നാരുകളും ജലാംശവും വേ​ഗം വയറുനിറയുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു
Weight loss smoothie: വയറു കുറയ്ക്കണോ.... ഈ സ്മൂത്തി ബെസ്റ്റാണ്; തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് അറിയാം

മാമ്പഴം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞ ഫലമാണ്. ഇത് വേനൽക്കാലത്ത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. മാമ്പഴത്തിൽ മികച്ച അളവിൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്നു. ഇവയിലെ പ്രകൃതിദത്ത പഞ്ചസാര ഊർജ്ജം നൽകാൻ സഹായിക്കുന്നു. നാരുകളും ജലാംശവും വേ​ഗം വയറുനിറയുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ​ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണനിയന്ത്രണം ഉള്ളവർക്ക് മാമ്പഴം കൊണ്ട് ആരോ​ഗ്യകരമായ സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

Add Zee News as a Preferred Source

ചേരുവകൾ

മാമ്പഴം കഷ്ണങ്ങളാക്കിയത്- ഒരു കപ്പ്
പ്ലെയിൻ​ ​ഗ്രീക്ക് യോ​ഗർട്ട്- അര കപ്പ്
മധുരമില്ലാത്ത ബദാം പാൽ- അര കപ്പ്
തേൻ- ഒരു ടേബിൾ സ്പൂൺ
വാനില എക്സ്ട്രാക്റ്റ്- അര ടീസ്പൂൺ
ഐസ്, പുതിനയില- ആവശ്യത്തിന് (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

മാമ്പഴം, യോ​ഗർട്ട്, ബദാം പാൽ, തേൻ, വാനില എക്സ്ട്രാക്റ്റ് എന്നിവ ബ്ലെൻഡറിൽ ചേർത്ത് ക്രീം രൂപത്തിൽ അരച്ചെടുക്കുക. വേണമെങ്കിൽ ഐസ് ക്യൂബുകൾ ചേർത്ത് ബ്ലെൻഡ് ചെയ്യാം. ഇത് സ്മൂത്തി കുറച്ചുകൂടി കട്ടിയുള്ളതാകാൻ സഹായിക്കും. ഇതിന് ശേഷം സ്മൂത്തി ഒ‌രു ​ഗ്ലാസിലേക്ക് മാറ്റാം. ആവശ്യമെങ്കിൽ ​ഗാർണിഷ് ചെയ്യാൻ പുതിനയില ഉപയോ​ഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News