മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ ആനന്ദ് അംബാനിയുടെ ശരീരഭാരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ നിരവധി കാര്യങ്ങൾ ചർച്ചയാകാറുണ്ടായിരുന്നു. ശരീരഭാരത്തിന്റെ പേരിൽ നിരവധി തവണ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും ആനന്ദ് അംബാനി ഇരയായിരുന്നു.
208 കിലോഗ്രാം ഭാരം ആനന്ദിന് ഒരു ബുദ്ധിമുട്ടായിരുന്നു. മകന്റെ ശരീരഭാരം കുറയ്ക്കാൻ മുകേഷ് അംബാനിയും നിത അംബാനിയും കണ്ടെത്തിയത് ഫിറ്റ്‌നസ് പരിശീലകനായ വിനോദ് ചന്നയെയാണ്. ചന്നയുടെ സഹായത്തോടെ ആനന്ദ് 208 കിലോഗ്രാം ഭാരത്തിൽ നിന്ന് 108 കിലോഗ്രാം വരെ കുറച്ചു.
ആരോഗ്യ-ഫിറ്റ്‌നസ് വിദഗ്ദ്ധനായ വിനോദ് ചന്ന, ആനന്ദിന്റെ മാത്രമല്ല അമ്മ നിത അംബാനിയുടെയും പരിശീലകനായിരുന്നു. ചന്നയുടെ നിർദേശപ്രകാരം, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തിയ മാറ്റങ്ങളിലൂടെ നിത അംബാനി ഏകദേശം 18 കിലോ ഭാരം കുറച്ചിരുന്നു.
ആരാണ് വിനോദ് ചന്ന?
സെലിബ്രിറ്റി ഫിറ്റ്നസ് വിദഗ്ദ്ധനാണ് വിനോദ് ചന്ന. മുൻപ് ശരീരഘടനാപരമായ പ്രശ്നങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. കുട്ടിക്കാലത്ത് അദ്ദേഹത്തിന് ശരീരത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നിരുന്നു. അപ്പോഴായിരുന്നു ശരീര പരിവർത്തനത്തെ കുറിച്ചുളള ചിന്ത അദ്ദേഹത്തിന്റെ മനസിൽ വന്നത്.
അവിടെ നിന്നാണ് വിനോദ് ചന്ന തന്റെ ലക്ഷ്യത്തിലേക്ക് യാത്ര ആരംഭിച്ചത്. തന്റെ ജോലിക്കിടയിലും ജിമ്മിൽ പോകുന്നതിനായിരുന്നു ചന്ന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശരിയായ ട്രെയിനിങ്ങും ഡയറ്റ് നിർദേശങ്ങളും ലഭിക്കാത്തതിൽ അദ്ദേഹം നിരാശനായിരുന്നു. 1994ൽ ആണ് വിനോദ് ചന്ന ബോഡി ബിൽഡിംഗ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഒരു ജിം ട്രെയിനറായി ജോലി നേടി. ഒരു പരിശീലകൻ എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ ലോകത്തിലെ അതിസമ്പന്നരായ ആളുകൾ ഉൾപ്പെടെയുള്ളവരുടെ സെലിബ്രിറ്റി ട്രെയിനറായിരിക്കുകയാണ് അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.