ഹെലികോപ്റ്റർ പ്രസവമുറിയായി; കുഞ്ഞിന് ആകാശത്ത് ജന്മം നൽകി യുവതി

34 ആഴ്ച മാത്രം വളർച്ചയെത്തിയ കുഞ്ഞിനാണ് യുവതി ജന്മ൦ നൽകിയത്. 

Written by - Sneha Aniyan | Last Updated : Oct 15, 2020, 01:51 PM IST
  • ഇവരെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഹെലികോപ്റ്റർ പ്രസവമുറിയായി; കുഞ്ഞിന് ആകാശത്ത് ജന്മം നൽകി യുവതി

കൊച്ചി: ഹെലികോപ്റ്ററിൽ ആകാശത്ത് വച്ച് കുഞ്ഞിന് ജന്മം നൽകിയ ഒരു യുവതിയുടെ കഥായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലക്ഷ്വദ്വീപ് (Lakshadweep) അഗത്തി  സദേശിനിയായ യുവതിയാണ് ആകാശത്ത് കുഞ്ഞിന് ജന്മം നൽകിയത്. അടിയന്തര ചികിത്സയ്ക്കായി കൊച്ചിയിലേക്ക് വരും വഴിയായിരുന്നു പ്രസവം.

ALSO READ | ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..!

34 ആഴ്ച മാത്രം വളർച്ചയെത്തിയ കുഞ്ഞിനാണ് യുവതി ജന്മ൦ നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആഗത്തിയിൽ  നിന്നും വിമാനം പുറപ്പെട്ടത്. കൊച്ചി (Kochi) രാജ്യാന്തര വിമാനത്താവളത്തിലെത്തിയ  ഇവരെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ | ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'

നിലവിൽ, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവവും ലക്ഷണങ്ങൾ കണ്ടതോടെയാണ് യുവതിയെ കൊച്ചിയിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചത്.  ആരോഗ്യ പ്രവർത്തകരും ഇവർക്കൊപ്പ൦   ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News